Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി അനിശ്ചതകാല സമരം ചെയ്യാൻ പാടില്ല; സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ടുള്ള അനിശ്ചിതകാല സമരങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് കോടതി ഉത്തരവിനായി കാത്തിരിക്കരുത്; സ്വാതന്ത്ര്യ സമരത്തിൽ കൊളോണിയൽ ഭരണകൂടത്തിന് എതിരെ നടത്തിയത് പോലുള്ള സമരങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ല: സമരങ്ങൾക്കെതിരെ കോപിച്ചു സുപ്രീംകോടതി

പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി അനിശ്ചതകാല സമരം ചെയ്യാൻ പാടില്ല; സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ടുള്ള അനിശ്ചിതകാല സമരങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് കോടതി ഉത്തരവിനായി കാത്തിരിക്കരുത്; സ്വാതന്ത്ര്യ സമരത്തിൽ കൊളോണിയൽ ഭരണകൂടത്തിന് എതിരെ നടത്തിയത് പോലുള്ള സമരങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ല: സമരങ്ങൾക്കെതിരെ കോപിച്ചു സുപ്രീംകോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റോഡു തടസ്സപ്പെടുത്തി കൊണ്ടുള്ള അനിശ്ചിതകാല സമരങ്ങൾക്കെതിരെ വടിയെടുത്തു സുപ്രീംകോടതി. പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് അനിശ്ചിതകാല സമരങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമരങ്ങൾ നിശ്ചിതസ്ഥലങ്ങളിൽ മാത്രമേ പാടുള്ളു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് കൊണ്ടുള്ള അനിശ്ചിതകാല സമരങ്ങൾക്ക് എതിരെ നടപടി എടുക്കാൻ പൊലീസ് കോടതികളുടെ ഉത്തരവിനായി കാത്തിരിക്കരുത് എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ പൊതു നിരത്ത് കയ്യേറി നടത്തിയ സമരങ്ങൾ നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുറപ്പടുവിച്ച വിധിയിലാണ് സുപ്രീം കോടതി പരാമർശം നടത്തിയത്. ജനാധിപത്യത്തിൽ പ്രതിഷേധ സമരങ്ങൾ അനിവാര്യമാണ്. സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശം ജനങ്ങൾക്ക് ഉണ്ട്. എന്നാൽ സ്വാതന്ത്ര്യ സമരത്തിൽ കൊളോണിയൽ ഭരണകൂടത്തിന് എതിരെ നടത്തിയത് പോലുള്ള സമരങ്ങൾക്ക് ഇപ്പോൾ പ്രസക്തി ഇല്ലെന്ന് കോടതി വ്യക്തമാക്കി.

പൊതുസ്ഥലങ്ങൾ കയ്യേറി അനിശ്ചിത കാലത്തേക്ക് സമരം നടത്തുന്നവർക്കെതിരെ പൊലീസും സർക്കാരും നടപടി സ്വീകരിക്കണം. ഇതിനായി കോടതിയുടെ ഉത്തരവിനായി കാത്തിരിക്കരുതെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് നിർദേശിച്ചു. സാങ്കേതിക യുഗത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങൾ സമൂഹത്തിൽ ധ്രുവീകരണത്തിനായുള്ള അന്തരീക്ഷമാണ് സൃഷ്ടിച്ചത്. വെറും പ്രതിഷേധ സമരം ആയി ആരംഭിച്ച ഷഹീൻ ബാഗ് സമരം പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലേക്ക് വളർന്നതിൽ സമൂഹ മാധ്യമങ്ങൾക്ക് പങ്കുണ്ട്.

സമാന്തര സംവാദങ്ങൾക്ക് വേദി ആകുന്ന സമൂഹ മാധ്യമങ്ങളിൽ ക്രീയാത്മകമാകമായ ഫലം ലഭിക്കുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഷഹീൻ ബാഗ് സമരവും ഫലപ്രദമായ പരിഹാരങ്ങൾക്ക് വഴിവച്ചില്ല. കോവിഡ് മഹാമാരിയുടെ പേരിൽ ഒടുവിൽ സമരം നീക്കുകയാണ് ഉണ്ടായത് എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP