Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ റിട്ടേണിങ് ഓഫീസർ ആരാണെന്നില്ല; എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടർപട്ടികയും അസാധുവാക്കണമെന്ന ഹർജിയിൽ 27 ന് വാദം കേൾക്കും; നടപടി ക്രമങ്ങൾ പാലിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ സാധ്യത; വെള്ളാപ്പള്ളിയെ കാത്തിരിക്കുന്നത് മറ്റൊരു തിരിച്ചടിയോ?

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ റിട്ടേണിങ് ഓഫീസർ ആരാണെന്നില്ല; എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടർപട്ടികയും അസാധുവാക്കണമെന്ന ഹർജിയിൽ 27 ന് വാദം കേൾക്കും; നടപടി ക്രമങ്ങൾ പാലിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ സാധ്യത; വെള്ളാപ്പള്ളിയെ കാത്തിരിക്കുന്നത് മറ്റൊരു തിരിച്ചടിയോ?

ശ്രീലാൽ വാസുദേവൻ

കൊല്ലം: കോവിഡ് മഹാമാരിക്കിടയിലും സർക്കാരിന്റെയും നിയമസംവിധാനങ്ങളുടെയും വഴിവിട്ട സഹായത്തിലൂടെ വെള്ളാപ്പള്ളി നടേശൻ നടത്തിയ എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ സാധ്യതയേറുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടർ പട്ടികയും നടപടി ക്രമം പാലിക്കാതെയാണ് പ്രസിദ്ധീകരിച്ചതെന്ന് ആരോപിച്ച് എസ്എൻഡിപി യോഗം സംരക്ഷണ സമിതി സമർപ്പിച്ച ഹർജി വാദം കേൾക്കുന്നതിന് 27 ലേക്ക് മാറ്റി.

വിജ്ഞാപനവും വോട്ടർ പട്ടികയും നിയമവിരുദ്ധമാകയാൽ അസാധുവായി പ്രഖ്യാപിക്കുന്നതിന് കൊല്ലം സബ് കോടതിയിൽ നൽകിയ നൽകിയ ഓഎസ്:89/2020 കേസിലെ ഉപഹർജിയിൽ ഹൈക്കോടതി കൂടുതൽ വാദം കേൾക്കുന്നതിന് വേണ്ടിയാണ് 27 ലേക്ക് മാറ്റിയിരിക്കുന്നത്. എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയാലും വെള്ളാപ്പള്ളി നടേശന്റെ തുടർ ഭരണം ഈ കേസിന്റെ തീർപ്പിനെ ആശ്രയിച്ചിരിക്കും. ഇന്ന് ജസ്റ്റിസ് അനിൽ കുമാറിന്റെ ബഞ്ചിൽ നടന്ന കേസിൽ വാദിഭാഗത്തിനു വേണ്ടി സീനിയർ അഭിഭാഷകൻ കൃഷ്ണനുണ്ണി ഹാജരായി.

ജൂൺ 26 തീയതി വച്ചാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പുറപ്പെടുവിച്ചതാകട്ടെ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇദ്ദേഹത്തിന്റെയോ, ട്രസ്റ്റിന്റെ യോ അഭിഭാഷകനുമാായ ബി.ജി. ഹരീന്ദ്രനാഥുമാണ്. ഇവിടെയാണ് വെള്ളാപ്പള്ളിക്കും കൂട്ടർക്കും അബദ്ധം പിണഞ്ഞിട്ടുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് റിട്ടേണിങ് ഓഫീസറാണ്. എന്നാൽ രണ്ടു മലയാള ദിനപത്രങ്ങളിൽ നൽകിയ പരസ്യമായി നൽകിയ വിജ്ഞാപനത്തിൽ ആരാണ് റിട്ടേണിങ് ഓഫീസർ? ഓരോ റീജിയണിലും, ആരൊക്കെയാണ് റിട്ടേണിങ് ഓഫീസർമാർ? എന്നീ വിവരങ്ങൾ നൽകിയിട്ടില്ല. റിട്ടേണിങ് ഓഫീസർ ബിജി ഹരീന്ദ്രനാഥ് ആണ്.

അദ്ദേഹത്തിന്റെ പേര് വിജ്ഞാപനത്തിൽ ഉണ്ടു താനും. എന്നാൽ പേരിനൊപ്പം റിട്ടേണിങ് ഓഫീസർ എന്ന് ചേർത്തിട്ടില്ല. കൂടാതെ തെരഞ്ഞെടുപ്പിന് നാലുമാസം മുമ്പുള്ള തീയതി വച്ച് കരട് വോട്ടർ പട്ടിക പൂർത്തീകരിക്കേണ്ടതാണ്. അപ്രകാരം ഒരു വോട്ടർ പട്ടികയുമില്ല. കൂടാതെ കോ വിഡ് കാലത്ത് 65 വയസ് കഴിഞ്ഞവർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുവാൻ കഴിയാത്തത്, അവരുടെ അവകാശനിഷേധവുമാണ്. ഇക്കാര്യങ്ങൾ എല്ലാം ഉൾക്കൊള്ളിച്ച് കൊല്ലം ആശ്രാമം സ്വദേശി സിദ്ധാർത്ഥനും, മാവേലിക്കര സ്വദേശി ഡോ.സോമാനന്ദനുമാണ് കേസ് കൊടുത്തിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP