Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊടുവള്ളിയിലെ ഇടത് സ്വതന്ത്രൻ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി; അയോഗ്യനാക്കുന്നത് ആരോപണങ്ങൾ ഏറെയുള്ള അതിസമ്പന്നനായ രാഷ്ട്രീയക്കാരനെ; കിട്ടാത്ത മണ്ഡലം പിടിക്കാൻ ലീഗ് വിമതരെ ചാക്കിട്ടു പിടിച്ച സിപിഎമ്മിനും തിരിച്ചടിയായി കോടതി വിധി; വിനയായത് ലീഗ് സ്ഥാനാർത്ഥിയെ തേജോവധം ചെയ്യാൻ വ്യാജ ആരോപണവുമായി ഡോക്യുമെന്ററി തയ്യാറാക്കിയത്; അഴിക്കോടിന് പിന്നാലെ കൊടുവള്ളിയിലും അയോഗ്യതാ ചർച്ച

കൊടുവള്ളിയിലെ ഇടത് സ്വതന്ത്രൻ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി; അയോഗ്യനാക്കുന്നത് ആരോപണങ്ങൾ ഏറെയുള്ള അതിസമ്പന്നനായ രാഷ്ട്രീയക്കാരനെ; കിട്ടാത്ത മണ്ഡലം പിടിക്കാൻ ലീഗ് വിമതരെ ചാക്കിട്ടു പിടിച്ച സിപിഎമ്മിനും തിരിച്ചടിയായി കോടതി വിധി; വിനയായത് ലീഗ് സ്ഥാനാർത്ഥിയെ തേജോവധം ചെയ്യാൻ വ്യാജ ആരോപണവുമായി ഡോക്യുമെന്ററി തയ്യാറാക്കിയത്; അഴിക്കോടിന് പിന്നാലെ കൊടുവള്ളിയിലും അയോഗ്യതാ ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊടുവള്ളി എംഎ‍ൽഎ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് എതിർസ്ഥാർഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിർമ്മിച്ച് പ്രചരണം നടത്തിയെന്ന പരാതിയിലാണ് കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കാൻ വിധി 30 ദിവസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു മാസം കൂടി റസാഖിന് എംഎൽഎയായി തുടരാം. സുപ്രീംകോടതിയെ സമീപിക്കുമെന്ന് കരാട്ട് റസാഖും അറിയിച്ചു.

വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി. മണ്ഡലത്തിലെ വോട്ടറായ കെ.പി. മുഹമ്മദിന്റെ ഹർജിയിലാണ് വിധി. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള വിഡിയോകൾ പ്രചാരണ സമയത്ത് മണ്ഡലത്തിൽ ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം. എതിർസ്ഥാനാർത്ഥി സാമ്പത്തിക തട്ടിപ്പു നടത്തിയെന്നു പ്രചരിപ്പിച്ചു. മുസ്ലിം ലീഗ് നേതാവ് എം.എ. റസാഖ് ആയിരുന്നു കൊടുവള്ളിയിലെ എതിർ സ്ഥാനാർത്ഥി. 583 വോട്ടുകൾക്കാണ് ജയിച്ചത്. അതേസമയം, വിജയി ആയി പ്രഖ്യാപിക്കണമെന്ന എം.എ. റസാഖിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. യുഡിഎഫ് സ്വാധീനമുള്ള മണ്ഡലമെന്ന് അറിയപ്പെട്ടിരുന്നിടത്തെ കാരാട്ട് റസാഖിന്റെ വിജയം വൻ ചർച്ചയായിരുന്നു. ഇടതു സ്വതന്ത്രനായിട്ടാണ് റസാഖ് മൽസരിച്ചത്.

റസാഖ് മാസ്റ്റർ വാർഡ് കൗൺസിലായിരുന്ന കാലത്ത് ഒരാളുടെ 20000 രൂപ തട്ടിയെടുത്തു എന്നൊരു കേസുണ്ടായിരുന്നു. ഈ കേസിൽ പിന്നീട് റസാഖ് മാസ്റ്റർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് പരാതിക്കാരനെ കണ്ടുപിടിച്ച് അയാളെക്കൊണ്ട് റസാഖ് മാസ്റ്റർ തട്ടിപ്പുകാരനാണെന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തതായി ഹൈക്കോടതി കണ്ടെത്തി. ഈ ഡൊക്യുമെന്ററി തെളിവായി കോടതി സ്വീകരിച്ചു. ഇതാണ് കാരാട്ട് റസാഖിന് വിനയായത്.

എൽ.ഡി.എഫിന്റെ ജനജാഗ്രത യാത്രക്കിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഡംബരകാറിലെ യാത്ര വിവാദമായ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വർണ്ണക്കള്ളകടത്തിനും, കുളൽപ്പണത്തിനും,നോട്ടിരിട്ടപ്പിനു പേരുകേട്ട് ഹവാലാഗ്രാമമാണ്. മുസ്ലീലീഗിന്റെ പൊന്നാപുരം കോട്ടയായ ഈ മണ്ഡലം പിടിക്കാനായാണ് കാരാട്ട റസാഖിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത്. സ്വതന്ത്രനായി 573 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു റസാഖിന്റെ വിജയം. ഇതാണ് കോടതി അസാധുവാക്കുന്നത്. പകരം വിജയിയെ പ്രഖ്യാപിച്ചിട്ടുമില്ല. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ നിയമപോരാട്ടം സുപ്രീംകോടതി വരെ നീളും. എങ്കിലും കൊടുവള്ളിയിൽ ഉപതെരഞ്ഞെടുപ്പ് സാധ്യത ചർച്ചയാക്കുന്നതാണ് കോടതി വിധി. നേരത്തെ അഴിക്കോട്ടെ കെഎം ഷാജിയുടെ വിജയവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. വർഗ്ഗീയ പ്രചരണമാണ് ഇതിന് കാരണം.

ഇതിനൊപ്പം മഞ്ചേശ്വരത്തെ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇവിടെ സ്ഥാനാർത്ഥിയായിരുന്ന അബ്ദുൾ റസാഖ് മരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യതയാണ്. ഹൈക്കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കമ്മീഷൻ. കൊടുവള്ളിയിൽ അയോഗ്യത വന്നതോടെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് ഉയരുന്നത്. കഴിഞ്ഞതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മുസ്ലീലീഗിൽനിന്ന് തെറ്റിപ്പിരിഞ്ഞ കാരാട്ട് റസാഖിന് എൽ.ഡി.എഫ് പിന്തുണകൊടുക്കയായിരുന്നു. അങ്ങനെയാണ് ചരിത്രത്തിലാദ്യമായി കൊടുവള്ളി ഇടതുപക്ഷം പിടിക്കുന്നത്. കാരാട്ട് റസാഖ് കുഴൽപ്പണ രാജാവാണെന്ന് അന്നുതന്നെ വാർത്തകൾ വന്നിരുന്നെങ്കിലും സിപിഎം അത് ചർച്ചചെയ്യുകപോലും ചെയ്തില്ല. കാരാട്ട് റസാഖിനൊപ്പം പോന്ന സ്വർണ്ണക്കടത്തുകാരൻ കാരാട്ട് ഫൈസലാണ് കോടിയേരിയെ പ്രതിസന്ധിയിലാക്കിയിരക്കുന്ന മിനകൂപ്പറിന്റെ ഉടമ. അങ്ങനെ ഏറെ വിവാദങ്ങളിൽ കാരാട്ട് റസാഖ് പെട്ടിട്ടുണ്ട്.

കൊടുവള്ളിയിൽ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഹവാലാ ലോബിയാണെന്നത് പരസ്യമായ രഹസ്യമാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ കുഴൽപ്പണം ഇറങ്ങുന്ന പ്രദേശമാണിത്. കാരട്ട് റസാഖ് ജയിച്ചതിൽനിന്നുതന്നെകുഴൽപ്പണലോബിയുടെ ശക്തിയും വ്യകത്മാണ്. എംഎൽഎതൊട്ട് പഞ്ചായത്ത് മെമ്പർവരെ ആരാവണമെന്ന് അവർ തീരുമാനിക്കും. ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്സ്മെന്റ് അധികൃതർക്കും അറയാത്തകാര്യമല്ല. കൊടുവള്ളിയിൽ 61033 വോട്ടുകളാണ് റസാഖ് നേടിയത് . 573 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയമെങ്കിലും ആരു ജയിക്കുമെന്നത് പ്രവചനാതീതമായിരുന്നു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായ എം എ റസാഖായിരുന്നു എതിർ സ്ഥാനാർത്ഥി.

സിനിമാ സംവിധായകനുമായ അലി അക്‌ബർ ഈ മണ്ഡലത്തിൽ ബിജെ പി സ്ഥാനാർത്ഥിയായി. പൊതുവെ യുഡിഎഫ് സ്വാധീനമുള്ള കൊടുവള്ളി നിയോജക മണ്ഡലത്തിൽ എൽ ഡി എഫിന്റെ വിജയം മുസ്ലിം ലീഗിന് വലിയ തിരിച്ചടിയായി. മുസ്ലിം ലീഗ് കൊടുവള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായിരിക്കെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് പാർട്ടി സ്ഥാനം രാജിവച്ചാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി കാരാട്ട് റസാഖ് രംഗത്തെത്തിയത്. അണികൾക്കിടയിൽ നല്ല സ്വാധീനമുള്ള വ്യക്തിയായിരുന്നു. ഇതെല്ലാം വിജയത്തിൽ നിർണ്ണായക ഘടകമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP