Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡോ.ഫയാസിന് കേസ് വാദിക്കാൻ അഭിഭാഷകർ വേണ്ട; കേസ് നടത്താൻ ജയിലിൽ ആവശ്യമായ പുസ്തകങ്ങൾ വരുത്തി നൽകാൻ തിരുവനന്തപുരം ജില്ലാക്കോടതി ഉത്തരവ്; പിടിയിലായത് ലഹരിമരുന്ന് വിൽപ്പനക്കേസിൽ മൂന്നുവർഷം മുമ്പ്; ഇടപാടുകാരായിരുന്നത് സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും

ഡോ.ഫയാസിന് കേസ് വാദിക്കാൻ അഭിഭാഷകർ വേണ്ട; കേസ് നടത്താൻ ജയിലിൽ ആവശ്യമായ പുസ്തകങ്ങൾ വരുത്തി നൽകാൻ തിരുവനന്തപുരം ജില്ലാക്കോടതി ഉത്തരവ്; പിടിയിലായത് ലഹരിമരുന്ന് വിൽപ്പനക്കേസിൽ മൂന്നുവർഷം മുമ്പ്; ഇടപാടുകാരായിരുന്നത് സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന ലഹരിമരുന്ന് വിൽപ്പനക്കാരൻ ഡോ. ഫയാസ് എന്നറിയപ്പെടുന്ന ഫയാസിന് കേസ് നടത്താനാവശ്യമായ പുസ്തകങ്ങൾ ജയിലിൽ ഏർപ്പാടാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ഇടപാടുകാർക്ക് കുത്തിവയ്പ് നൽകാനായി ബൂപ്രനോർഫിൻ ലഹരിമരുന്ന്' നിറച്ച 6 സിറിഞ്ചുകളും 2 കിലോഗ്രാം കഞ്ചാവുമായി ഉപഭോക്താക്കളെ കാത്തു നിൽക്കവേ പിടിയിലായ ഡോ.ഫയാസ് എന്ന ഫയാസ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. അജിത്കുമാറിന്റേതാണുത്തരവ്. പ്രതിക്കു സ്വന്തമായി കേസ് വാദിക്കാൻ നിയമ പുസ്തകങ്ങൾ ഏർപ്പാടാക്കി നൽകണമെന്ന ഹർജിയിലാണ് കോടതി ഉത്തരവ്. സ്ഥിരം കുറ്റവാളിയായതിനാൽ ജാമ്യം നിരസിച്ച കോടതി പ്രതിയെ ജയിലിൽ പാർപ്പിച്ച് കസ്റ്റഡിയിൽ വിചാരണ ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

2018 ലാണ് പൂന്തുറയിൽ വച്ച് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവാക്കളും സ്‌ക്കൂൾ കോളേജ് വിദ്യാർത്ഥികളുമാണ് ഫയാസിന്റെ ഇടപാടുകാർ. സിറ്റി ഷാഡോ പൊലീസ് സ്‌ക്വാഡാണ് തൊണ്ടിമുതലുകളുമായി ഫയാസ് ഇടപാടുകാരെ കാത്ത് നിൽക്കവേ ഫയാസിനെ പിടികൂടിയത്. ലഹരിമരുന്ന് ഇടപാടുകാർക്ക് കുത്തിവച്ച് വിൽപന നടത്തുന്നതിലാണ് ഡോക്ടർ ഫയാസ് എന്ന അപരനാമധേയത്തിൽ അറിയപ്പെടാൻ ഇടയായത്. സ്ഥിരം കുറ്റവാളിയായ ഫയാസ് മുമ്പും ലഹരി വിൽപ്പന കേസിൽ പിടിയിലായിട്ടുണ്ട്. ലഹരിക്കടിമ കൂടിയായ ഇയാളെ 5 വർഷങ്ങൾക്ക് മുമ്പ് പിടികൂടി റീഹാബിലിറ്റേഷൻ സെന്ററിൽ കിടത്തി ചികിത്സ നൽകിയിരുന്നു. ജാമ്യത്തിലിറങ്ങിയ ഫയാസ് വീണ്ടും കഞ്ചാവ് ചില്ലറ വിൽപ്പന ആരംഭിക്കുകയായിരുന്നു.

മുൻകാലങ്ങളിൽ ഫയാസ് തീവ്രമായ ഉൽക്കണ്ഠയുള്ളവർക്ക് ചികിത്സക്കായി ഉപയോഗിക്കുന്ന ഹിപ്‌നോട്ടിക് മരുന്നായ നൈട്രോസെപാം സ്വന്തം ഉപയോഗത്തിനും വിൽപ്പനക്കും ഉപയോഗിച്ചിരുന്നു. നൈട്രോസെപാം ഗുളിക പൊടിച്ച് ഡിസ്റ്റിൽഡ് ജലത്തിൽ അലിയിച്ച് സിറിഞ്ചിൽ കയറ്റി ഇടപാടുകാരുടെ കൈകളിൽ കുത്തിവെപ്പ് നടത്തിയിരുന്നു. ബൂപ്രനോർഫിനും സമാന രീതിയിലാണ് ഇയാൾ ഉപയോഗിക്കുന്നത്. ഒരു ഡോസ് ഇൻജക്ഷന് അഞ്ഞൂറു രൂപയാണ് ഈടാക്കിയിരുന്നത്.

ഇയാളുടെ മൊബൈൽ ഫോൺ പരിശോധനയിൽ ഇടപാടുകാരുടെ വിവരം ലഭിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ മെഡിക്കൽ സ്റ്റോറുകൾ നൽകരുതെന്ന ചട്ടം ലംഘിച്ച് ഫയാസിന് എങ്ങനെ ഇവ ലഭിച്ചുവെന്ന അന്വേഷണം പൂന്തുറ സർക്കിൾ ഇൻസ്‌പെക്ടർ സജികുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചെങ്കിലും അന്വേഷണം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP