Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണക്കള്ളക്കടത്ത് കേസിൽ ഭീകരബന്ധത്തിന് തെളിവുകൾ എവിടെ? 90 ദിവസം അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താൻ ആയില്ലേ? എൻഐഎയോട് ചോദ്യങ്ങൾ ഉന്നയിച്ച് പ്രത്യേക കോടതി; ഭീകരബന്ധത്തിന് എൻഐഎ ഒരുതെളിവും ഹാജരാക്കിയിട്ടില്ലെന്ന് പ്രതിഭാഗം; പ്രതികൾ ഉയർന്ന സാമ്പത്തിക നിലയിൽ ഉള്ളവരെന്നും സാമ്പത്തികലാഭത്തിന് വേണ്ടിയല്ല സ്വർണക്കടത്തെന്നും എൻഐഎ അഭിഭാഷകൻ; കള്ളക്കടത്ത് കേസുകൾക്ക് യുഎപിഎ ആണോ പ്രതിവിധിയെന്നും കോടതി

സ്വർണക്കള്ളക്കടത്ത് കേസിൽ ഭീകരബന്ധത്തിന് തെളിവുകൾ എവിടെ? 90 ദിവസം അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താൻ ആയില്ലേ? എൻഐഎയോട് ചോദ്യങ്ങൾ ഉന്നയിച്ച് പ്രത്യേക കോടതി; ഭീകരബന്ധത്തിന് എൻഐഎ ഒരുതെളിവും ഹാജരാക്കിയിട്ടില്ലെന്ന് പ്രതിഭാഗം; പ്രതികൾ ഉയർന്ന സാമ്പത്തിക നിലയിൽ ഉള്ളവരെന്നും സാമ്പത്തികലാഭത്തിന് വേണ്ടിയല്ല സ്വർണക്കടത്തെന്നും എൻഐഎ അഭിഭാഷകൻ; കള്ളക്കടത്ത് കേസുകൾക്ക് യുഎപിഎ ആണോ പ്രതിവിധിയെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തുകേസിൽ ഭീകര ബന്ധത്തിന് തെളിവുകൾ എവിടെയെന്ന് എൻഐഎയോട് കോടതി. 90 ദിവസം അന്വേഷിച്ചിട്ടും തെളിവു കണ്ടെത്താനായില്ലേയെന്ന് പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാർ ദേശീയ അന്വേഷണ ഏജൻസിയോട് ചോദിച്ചു. എട്ടു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യങ്ങൾ.

ഭീകരബന്ധമുണ്ടെന്ന അനുമാനത്തിന്റെ അടിസ്ഥാനം എൻ.ഐ.എ. വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 10 പ്രതികളുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശങ്ങൾ.

സ്വർണക്കടത്തിലൂടെ ഭീകരപ്രവർത്തനത്തിന് പണം എത്തിച്ചതായി വിവരം ലഭിച്ചിരുന്നതായി ആണ് എൻഐഎ വാദം. പ്രതികൾ സ്വാധീനമുള്ളവരാണ്. യു.എ.ഇയെ സ്വർണക്കടത്തിന്റെ കേന്ദ്രമായി കാണുന്നു. പ്രതിചേർക്കുന്നതിന് തൊട്ടുമുൻപ് രണ്ട് പ്രതികൾ യു.എ.ഇയിലേക്ക് കടന്നുവെന്നും എൻഐഎ കോടതിയിൽ വാദിച്ചു. എന്നാൽ, ഭീകരബന്ധത്തിന് എൻ.ഐ.എ. ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

പ്രതികൾ ഉയർന്ന സാമ്പത്തിക നിലയിൽ ഉള്ളവരെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല സ്വർണക്കടത്തു നടത്തിയതെന്നും എൻഐഎയ്ക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വാദിച്ചു. സ്വർണക്കടത്തിനു പിന്നിലുള്ളത് വൻ ശൃംഖലയാണ്. യുഇഎയിലെ അവർ സുരക്ഷിത താവളമായി കാണുകയാണെന്ന് എഎസ്ജി പറഞ്ഞു. സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല സ്വർണക്കടത്ത് എന്ന അനുമാനത്തിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് കോടതി ആരാഞ്ഞു. കേസ് അന്വേഷണം തുടങ്ങിയിട്ട് 90 ദിവസം കഴിഞ്ഞു. ഇതുവരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലേ? കള്ളക്കടത്തു കേസുകൾക്ക് യുഎപിഎ ആണോ പ്രതിവിധിയെന്ന് കോടതി ചോദിച്ചു.

കേസ് ഡയറി ഇന്നലെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. അതു പരിശോധിച്ചതിനു ശേഷമാണ്, ഇന്നു വീണ്ടും കോടതി തെളിവുകൾ ആരാഞ്ഞത്. തെളിവുകൾ സമർപ്പിക്കാത്ത പക്ഷം ജാമ്യാപേക്ഷയിൽ പ്രതികൾക്ക് അനുകൂലമായി നിലപാടു സ്വീകരിക്കേണ്ടിവരുമെന്ന് നേരത്തെ കോടതി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

സ്വർണക്കടത്തിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കപ്പെട്ടത് എങ്ങനെയാണെന്നു വ്യക്തമാക്കണമെന്ന് നേരത്തെയും കോടതി ചോദിച്ചിരുന്നു.

സ്വർണക്കടത്തു കേസിലെ പ്രതികൾക്കെതിരെ യുഎപിഎ കുറ്റങ്ങൾ നിലനിൽക്കുമെന്ന് എൻഐഎ വാദിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കുന്ന തരത്തിൽ കറൻസി, നാണയങ്ങൾ, മറ്റുള്ള വസ്തുക്കൾ എന്നിവയുടെ കള്ളക്കടത്ത് യുഎപിഎ വകുപ്പ് 15 പ്രകാരം കുറ്റകരമാണെന്ന് എൻഐഎ പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP