Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യകിറ്റ് വിതരണം: മന്ത്രി കെ.ടി.ജലീലടക്കം മൂന്നുപേർക്കെതിരെ വിജിലൻസ് കോടതിയിൽ ഹർജി; സർക്കാർ നിലപാടറിയിക്കാൻ കോടതി ഉത്തരവ്

യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യകിറ്റ് വിതരണം: മന്ത്രി കെ.ടി.ജലീലടക്കം മൂന്നുപേർക്കെതിരെ  വിജിലൻസ് കോടതിയിൽ ഹർജി; സർക്കാർ നിലപാടറിയിക്കാൻ കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി ജലീൽ അടക്കം മൂന്നുപേർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. സംഭവത്തിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചുള്ള ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ കോടതി ഉത്തരവിട്ടു.

ന്യൂനപക്ഷ ക്ഷേമ - ഹജ്ജ് , വഖഫ് , ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.റ്റി. ജലീൽ , കൺസ്യൂമർ ഫെഡ് ചെയർമാൻ മെഹബൂബ്, കൺസ്യൂമർ ഫെഡ് എം.ഡി. വി എം.മുഹമ്മദ് റെഫീഖ് എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

2020 മെയ് മാസത്തിലാണ് ഹർജിക്കാധാരമായ സംഭവം നടന്നത്. ആയിരം ഭക്ഷ്യ കിറ്റുകൾ മന്ത്രി ജലീൽ തന്റെ നിയോജക മണ്ഡലമായ തവനൂരിൽ വിതരണം ചെയ്തതായി ഹർജിയിൽ പറയുന്നു. എന്നാൽ ഖുറാൻ പൂർണമായി വിതരണം ചെയ്യാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് തലസ്ഥാന ജില്ലയിലെ എയർപോർട്ടിലെത്തിയ ഭക്ഷ്യക്കിറ്റും വിശുദ്ധ ഖുറാനും ജില്ലകൾ താണ്ടി സ്വന്തം മണ്ഡലത്തിൽ വിതരണത്തിനായി കൊണ്ടുപോയത്.

കേന്ദ്ര സർക്കാർ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ചാണ് യു എ ഇ കോൺസുലറ്റുമായി മന്ത്രി ജലീൽ ഇടപാട് നടത്തിയത്. സ്വർണ്ണ കടത്തിലെ ഇടനിലക്കാരിയായ സ്വപ്ന സുരേഷുമായിട്ടുള്ള ഫോൺ സംഭാഷണം സംഭവം വിവാദമായപ്പോൾ മന്ത്രി തന്നെ സമ്മതിച്ചു. ഭക്ഷ്യ കിറ്റും ഖുറാനും വിതരണത്തിനായി വേണോയെന്ന് ചോദിക്കാനാണ് സ്വപ്ന തന്നെ വിളിച്ചതെന്നായിരുന്നു ജലീലിന്റെ വിശദീകരണം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതിയും സ്വജനപക്ഷപാതവും കാട്ടിയെന്നാണ് ഹർജിയിലെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP