Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടിയെ അക്രമിച്ച കേസിൽ സർക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച സമയം ആവശ്യപ്പെട്ട് ദിലീപ്; കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകി; ദിലീപിന് മെമ്മറി കാർഡ് കൈമാറാൻ സാധിക്കാത്ത കാരണങ്ങൾ ബോധിപ്പിച്ച് സർക്കാർ

നടിയെ അക്രമിച്ച കേസിൽ സർക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച സമയം ആവശ്യപ്പെട്ട് ദിലീപ്; കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകി; ദിലീപിന് മെമ്മറി കാർഡ് കൈമാറാൻ സാധിക്കാത്ത കാരണങ്ങൾ ബോധിപ്പിച്ച് സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ സുപ്രീംകോടതിയോട് സാവകാശം ചോദിച്ച് നടൻ ദിലീപ്. സർക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാളെ പരിഗണിക്കാൻ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി.

കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡിന്റെ പകർപ്പാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലുള്ള തുടർവാദമാണ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ദിലീപിന് മെമ്മറി കാർഡ് കൈമാറാൻ സാധിക്കാത്തതിന്റെ കാരണങ്ങൾ വിശദമാക്കി സംസ്ഥാന സർക്കാർ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി നൽകാൻ തനിക്ക് ഒരാഴ്ചത്തെ സമയം വേണമെന്നാണ് ദിലീപ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിൽ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുൾ റോത്തഗിക്കും നാളെ ഹാജരാകൻ അസൗകര്യമുണ്ട്. അതുക്കൊണ്ട് കേസ് ഒരാഴ്ചത്തക്ക് നീട്ടിവെക്കണമെന്നാണ് ദിലീപിന്റെ അപേക്ഷയിൽ പറയുന്നു. അപേക്ഷ നാളെ ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസിൽ ഹാജരാകാൻ മുതിർന്ന അഭിഭാഷകനായ ഹരീൻ പി.റാവലിനെ പ്രോസിക്യൂഷൻ നിയോഗിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP