Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല യുവതീ പ്രവേശനം: പുനപരിശോധനാ ഹർജികൾ പരിഗണിക്കുവാൻ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രീം കോടതി; അവധിയിലുള്ള ജസ്റ്റിസ് ഇന്ദു മൽഹോത്ര തിരികെ വന്നതിനു ശേഷം തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്; കോടതിയുടെ മുന്നിലെത്തിയത് 50ലേറെ പുനപരിശോധനാ ഹർജികൾ

ശബരിമല യുവതീ പ്രവേശനം: പുനപരിശോധനാ ഹർജികൾ പരിഗണിക്കുവാൻ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രീം കോടതി; അവധിയിലുള്ള ജസ്റ്റിസ് ഇന്ദു മൽഹോത്ര തിരികെ വന്നതിനു ശേഷം തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്; കോടതിയുടെ മുന്നിലെത്തിയത് 50ലേറെ പുനപരിശോധനാ ഹർജികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധിക്കെതിരെയുള്ള ഹർജികൾ എന്ന് പരിഗണിക്കും എന്നത് നിശ്ചയിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്. ഹർജികൾ എപ്പോൾ പരിശോധിക്കണമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് അറിയിക്കുന്നതിനൊപ്പം അവധിയിൽ പോയിരിക്കുന്ന ജസ്റ്റീസ് ഇന്ദു മൽഹോത്ര തിരിച്ചു വന്നതിന് ശേഷം എന്ന് ഹർജി പരിഗണിക്കുമെന്ന കാര്യം തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്ക് എതിരായി 50ൽ അധികം പുനപരിശോധനാ ഹർജികളാണ് സുപ്രീം കോടതിയലെത്തിയത്. ശബരിമല വിഷയത്തിലെ പുനപരിശോധനാ ഹർജികൾ ഇന്ന് പരിഗണിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞ വേളയിലാണ് തീയതി സംബന്ധിച്ച വിവരം ചീഫ് ജസ്റ്റീസ് അറിയിച്ചത്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ഇന്ദു മൽഹോത്ര യുവതി പ്രവേശനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

നിലവിൽ ഈ മാസം മുപ്പത് വരെ മെഡിക്കൽ അവധിയിലാണ് ഇന്ദു മൽഹോത്ര. അൻപതിലധികം പുനഃപരിശോധനാ ഹർജികൾ, ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി, ഹൈക്കോടതി ഇടപെടലിനെതിരായ സംസ്ഥാന സർക്കാരിന്റെ ട്രാൻസ്ഫർ ഹർജി, കോടതിയലക്ഷ്യ ഹർജി, വിധിക്കെതിരായ റിട്ട് ഹർജികൾ എന്നിവ ബെഞ്ചിന്റെ മുന്നിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP