Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരിയിൽ ഷുക്കൂർ വധക്കേസ് കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സിബിഐ; പി ജയരാജനും ടിവി രാജേഷിനും പങ്കാളിത്തം ചൂണ്ടിക്കാട്ടുന്ന കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ തന്ത്രപരമായ നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസി; കോടതി മാറ്റരുതെന്ന ആവശ്യമുയർത്തി സിബിഐ വാദത്തെ എതിർത്ത് പ്രതിഭാഗം അഭിഭാഷകരും; തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മിന് തലവേദന ആകുന്ന കേസിൽ നിർണായക ട്വിസ്റ്റ്

അരിയിൽ ഷുക്കൂർ വധക്കേസ് കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സിബിഐ; പി ജയരാജനും ടിവി രാജേഷിനും പങ്കാളിത്തം ചൂണ്ടിക്കാട്ടുന്ന കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ തന്ത്രപരമായ നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസി; കോടതി മാറ്റരുതെന്ന ആവശ്യമുയർത്തി സിബിഐ വാദത്തെ എതിർത്ത് പ്രതിഭാഗം അഭിഭാഷകരും; തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മിന് തലവേദന ആകുന്ന കേസിൽ നിർണായക ട്വിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ കണ്ണൂർ ജില്ലയിൽ നിന്ന് പുറത്തേക്ക് മാറ്റണമെന്ന് കോടതിയിൽ ആവശ്യപ്പെട്ട് സിബിഐയുടെ നിർണായക നീക്കം. കൊച്ചിയിലെ സിബിഐ സ്‌പെഷ്യൽ കോടതിയിലേക്ക് വിചാരണ മാറ്റണമെന്ന ആവശ്യമാണ് സിബിഐ ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ പ്രത്യേക അപേക്ഷ നൽകുകയായിരുന്നു സിബിഐ അഭിഭാഷകർ. അതേസമയം, ഇതിനെ എതിർത്ത് പ്രതിഭാഗം അഭിഭാഷകരും രംഗത്തെത്തിയിട്ടുണ്ട്. എതായാലും വിഷയത്തിൽ കൂടുതൽ വാദം കേൾക്കാൻ കോടതി സിബിഐയുടെ ഈ അപേക്ഷ 19ലേക്ക് മാറ്റി.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎൽഎയും പ്രതികളായ കേസിൽ സിബിഐയുടേത് നിർണായക നീക്കമാണ്. പ്രതികളെല്ലാം കണ്ണൂർ ജില്ലക്കാർ ആണെന്നതിനാൽ സാക്ഷികളേയും മറ്റും സ്വാധീനിക്കാൻ ശ്രമിച്ചേക്കുമെന്ന വാദമുയർത്തിയാകും കേസ് ജില്ലയ്ക്ക പുറത്തേക്ക് മാറ്റണമെന്ന ആവശ്യം സിബിഐ ഉന്നയിക്കുകയെന്ന സൂചനകളും പുറത്തുവന്നിരുന്നു. പി.ജയരാജനും ടി.വി രാജേഷും അടക്കമുള്ള ആറ് പ്രതികൾ കോടതിയിൽ ഇന്ന് വിടുതൽ ഹർജി സമർപ്പിക്കാൻ തീരുമാനിച്ചതിനിടെയാണ് നിർണായകമായ സിബിഐ നീക്കം. സാക്ഷികളുടെ സുരക്ഷയും കണക്കിലെടുക്കണമെന്നാണ് സിബിഐ അഭ്യർത്ഥിക്കുന്നത്.

പി ജയരാജനും ടിവി രാജേഷും ഉൾപ്പെടെ പ്രതിയാണെന്നും തെളിവുകൾ ഉണ്ടെന്നുമുള്ള നിലയിലാണ് സിബിഐ കുറ്റപത്രം. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം ആരോപിക്കുന്നത്. എതായാലും കുറ്റപത്രം തലശ്ശേരി ജില്ലാ സെഷൻസ് കോടതി പരിശോധിക്കാനിരിക്കെയാണ് കേസ് സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം ഉയർന്നത്.

ഷുക്കൂർ വധക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ,ടി.വി രാജേഷ് എംഎ‍ൽഎ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം. കുറ്റപത്രത്തിന്റെ കോപ്പി കഴിഞ്ഞ ദിവസം പ്രതികൾക്ക് നല്കിയിരുന്നു. ഇതിന് പിന്നാലെ കേസിന്റെ വിചാരണ എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം സിബിഐ പ്രോസിക്യൂട്ടർ ഇന്ന് കോടതിയിൽ ഉന്നയിക്കുകയായിരുന്നു.

മുൻപ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിസ്ഥാനത്ത് ഇല്ലാതിരുന്ന പി.ജയരാജനും ടി.വി രാജേഷും അടക്കം ഇരുപത്തിയെട്ട് മുതൽ മുപ്പത്തിമൂന്ന് വരെ പ്രതികൾ ഇന്ന് കോടതിയിൽ വിടുതൽ ഹരജി നൽകാനിരിക്കെയാണ് സിബിഐ പുതിയ വാദവുമായി എത്തുന്നത്. കുറ്റപത്രത്തിൽ സിബിഐ ഉന്നയിച്ച കാര്യങ്ങൾ അടിസ്ഥാനരഹിതമാണന്നും കൊലക്കുറ്റവും ഗൂഢാലോചനയുമടക്കമുള്ളവക്ക് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിടുതൽ ഹരജി നൽകുക. ഹർജിയിൽ സിബിഐയുടെ നിലപാടറിയാനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുമെന്ന സൂചനകളും ലഭിച്ചിരുന്നു. എതായാലും കേസ് കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യം സിബിഐ ഉന്നയിച്ച സാഹചര്യത്തിൽ ഇതിൽ തീരുമാനമെടുക്കാനായി കേസ് ഈ മാസം 19ലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP