Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിബിഐ താൽകാലിക ഡയറക്ടർ എം. നാഗേശ്വർ റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാനിരിക്കേ പിന്മാറുന്നുവെന്നറിയിച്ച് ചീഫ് ജസ്റ്റീസ്; രഞ്ജൻ ഗോഗോയ് പിന്മാറുന്നത് ഡയറക്ടർ നിയമനത്തിനുള്ള ഉന്നതാധികാര സമിതിയിൽ അംഗമായതിനാൽ; സമിതി അറിയാതെയാണ് റാവുവിന്റെ നിയമനമെന്ന ഹർജിയിലെ വാദം വിവാദത്തിലേക്ക്

സിബിഐ താൽകാലിക ഡയറക്ടർ എം. നാഗേശ്വർ റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാനിരിക്കേ പിന്മാറുന്നുവെന്നറിയിച്ച് ചീഫ് ജസ്റ്റീസ്; രഞ്ജൻ ഗോഗോയ് പിന്മാറുന്നത് ഡയറക്ടർ നിയമനത്തിനുള്ള ഉന്നതാധികാര സമിതിയിൽ അംഗമായതിനാൽ; സമിതി അറിയാതെയാണ് റാവുവിന്റെ നിയമനമെന്ന ഹർജിയിലെ വാദം വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിബിഐ താൽകാലിക ഡയറക്ടർ സ്ഥാനത്ത് എം.നാഗേശ്വർ റാവുവിനെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാനിരിക്കവേ പിന്മാറുന്നുവെന്നറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്. താൻ ഡയറക്ടർ നിയമനത്തിനുള്ള ഉന്നതാധികാര സമിതിയിൽ അംഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസിന്റെ പിന്മാറ്റം. പുതിയ ബെഞ്ച് 24ാം തീയതി ഹർജി പരിഗണിക്കും. സെലക്റ്റ് കമ്മിറ്റിയുടെ അംഗീകാരം ഇല്ലാതെ ഇടക്കാല ഡയറക്ടറെ നിയമിച്ചതിനെ ചോദ്യം ചെയ്ത് കോമണ് കോസ് എന്ന സംഘടനയാണ് ഹർജി നൽകിയത്.

ചട്ടങ്ങൾ പാലിക്കാതെയാണ് നാഗേശ്വർ റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചത്. ഇടക്കാല ഡയറക്ടറെ നിയമിക്കാൻ സർക്കാരിനാകില്ല. നിയമനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സെലക്ഷൻ സമിതിയാണെന്നാണ് പ്രശാന്ത് ഭൂഷന്റെ വാദം.

നേരത്തെ സിബിഐ ഇടക്കാല ഡയറക്ടറുടെ നിയമനത്തിനെതിരായ ഹർജി അടിയന്തരമായി കേൾക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ തിങ്കളാഴ്ച ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നത്. ഉന്നതാധികാര സമിതി അറിയാതെയാണ് നാഗേശ്വരറാവുവിന്റെ നിയമനമെന്ന് ഹർജിയിൽ ആരോപണമുണ്ട്. പ്രധാനമന്ത്രിയുടെ വീട്ടിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും അലോക് വർമ്മയെ മാറ്റി ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചത്.

സുപ്രിം കോടതി വിധിയുടെ ബലത്തിൽ വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലായിരുന്നു അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ടത്. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചപ്പോൾ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെ തീരുമാനത്തോട് വിയോജിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP