Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലിമെറിക്ക് സീറോ മലബാർ ചർച്ചിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

ലിമെറിക്ക് സീറോ മലബാർ ചർച്ചിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

ജോജോ ദേവസ്സി

ലിമെറിക്ക് : ലിമെറിക്ക് സെന്റ്.മേരീസ് സീറോ മലബാർ ചർച്ചിൽ, വി.അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന തിരുനാൾ കുർബാനയിൽ സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ, ഫാ.റോബിൻ തോമസ്, ലിമെറിക്ക് ഹോസ്പിറ്റൽ ചാപ്ലയിൻ, ഫാ.Eamon purcell എന്നിവർ കാർമികരായിരുന്നു.

വി.കുർബാന മദ്ധ്യേ നൽകിയ വചനസന്ദേശത്തിൽ ഭാരതത്തിൽ നിന്നും വിശുദ്ധിയിലേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ വനിതയായ വി.അൽഫോൻസാമ്മയുടെ ജീവിതമാർഗം നമുക്കും വഴികാട്ടി ആകട്ടെ എന്ന് ഫാ.Eamon Purcell ഓർമപ്പെടുത്തി.

വി. അൽഫോൻസാമ്മയുടെ തിരുനാളിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും,അൽഫോൻസാ നാമധാരികളായ എല്ലാവർക്കും ഈയവസരത്തിൽ ആശംസകളും പ്രാർത്ഥനകളും നേരുന്നതായും ഫാ. റോബിൻ തോമസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP