Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി. അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും, നോവേനയും താലായിൽ: മാർ വലിയമറ്റം മുഖ്യകാർമ്മികൻ

വി. അന്തോനീസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും, നോവേനയും താലായിൽ: മാർ വലിയമറ്റം മുഖ്യകാർമ്മികൻ

ബിജു എൽ നടയ്ക്കൽ

ബ്ലിൻ സീറോ മലബാർ സഭയുടെ താല കുർബാന സെന്ററിൽ അത്ഭുതപ്രവർത്തകനായ വി. അന്തോനീസിന്റെ തിരുശേഷിപ്പിന്റെ പ്രതിഷ്ഠയും, ആഘോഷമായ വിശുദ്ധ കുർബാനയും നോവേനയും നവംബർ 26 ചൊവ്വാഴ്ച വൈകിട്ട് നടക്കും. തലശേരി അതിരൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോർജ്ജ് വലിയമറ്റം പിതാവ് മുഖ്യകാർമ്മികനായിരിക്കും.

താല കുർബാന സെന്ററിന്റെ വിശുദ്ധ കുർബാനകൾ നടക്കുന്ന ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിലാണു വി. അന്തോനീസിന്റെ ഭൗതീകശരീരം അടക്കംചെയ്ത ഇറ്റലിയിലെ പാദുവായിൽ നിന്ന് എത്തിച്ച തിരുശേഷിപ്പ് വണക്കത്തിനായി സ്ഥാപിക്കുന്നത്.

നവംബർ 26 ചൊവ്വാഴ്ച വൈകിട്ട് 5:30 നു ജപമാലയോടെ തിരുകർമ്മങ്ങൾക്ക് തുടക്കമാവും തുടർന്ന് തിരുശേഷിപ്പ് പ്രതിഷ്ഠ, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, നേർച്ച. തുടർന്ന് എല്ലാ ചൊവ്വാഴ്ചയും പതിവ്‌പോലെ രാവിലെ 9:30 നു വിശുദ്ധ കുർബാനയും നൊവേനയും പ്രസ്തുത ദേവാലയത്തിൽ ഉണ്ടായിരിക്കും. തിരുകർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധന്റെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറൊ മലബാർ വൈദീകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP