Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019 26, 27, 28 തീയ്യതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019 26, 27, 28 തീയ്യതികളിൽ

സ്വന്തം ലേഖകൻ

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2019 ഒക്ടോബർ 26, 27, 28 , (ശനി, ഞായർ, തിങ്കൾ) തിയ്യതികളിൽ നടത്തപ്പെടുന്നു. ബ്ലാഞ്ചാർഡ്സ്ടൗൺ ഫിബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ (Phibblestown Community Centre, Phibbblestown Road, Dublin 15) രാവിലെ 9.30 മുതൽ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ബഹു. സേവ്യർ ഖാൻ വട്ടായിലച്ചനും ടീമുമാണ് ധ്യാനം നയിക്കുന്നത്.

ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ മുതൽ ലീവിങ്ങ് സേർട്ട് വിദ്യാർത്ഥികൾ വരെയുള്ളവർക്ക് 3 വിഭാഗങ്ങളായാണ് ക്രിസ്റ്റീൻ ധ്യാനം നടത്തപ്പെടുന്നത്. ക്രിസ്റ്റീൻ ധ്യാനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭയുടെ വെബ്‌സൈറ്റിൽ www.syromalabr.ie ലുള്ള PMS LOGIN വഴി ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20 ന് മുൻപ് ചെയ്യേണ്ടതാണ്. .

കുടുംബ നവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തിൽ ആഴപ്പെടനും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരേയും ബ്ലാഞ്ചാർഡ്സ്ടൗൺ പിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ സഭയുടെ ചാപ്ലൈന്മാരായ ഫാ. ക്ലമന്റ് പാടത്തുപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP