Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്ലാഞ്ചർട്‌സ്ടൗണിൽ ധ്യാനം ഇന്ന് ആരംഭിക്കും; പെസഹാ തിരുകർമ്മങ്ങൾ ഒമ്പത് കേന്ദ്രങ്ങളിൽ

ബ്ലാഞ്ചർട്‌സ്ടൗണിൽ ധ്യാനം ഇന്ന് ആരംഭിക്കും; പെസഹാ തിരുകർമ്മങ്ങൾ ഒമ്പത് കേന്ദ്രങ്ങളിൽ

ബിജു നടയ്ക്കൽ

ബ്ലിൻ സീറോ മലബാർ സഭയുടെ ബ്ലാഞ്ചട്‌സ്ടൗൺ സബ് സോണിന് വേണ്ടിയുള്ള നോമ്പുകാല ധ്യാനം ഇന്നും നാളെയും (ചൊവ്വാ, ബുധൻ) വൈകിട്ട് 5 മണിമുതൽ 9 മണിവരെ ഹൻസ്ടൗൺ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നടത്തപ്പെടും. റവ. ഡോ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് OCD യാണ് ധ്യാനം നയിക്കുന്നത്. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഈ വർഷം പെസഹാ 9 കേന്ദ്രങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ലൂക്കനിൽ പാമേഴ്‌സ്ടൗണിലുള്ള സെന്റ്.. ലോറൻസ് നാഷണൽ ബോയ്‌സ് സ്‌കൂൾ ഹാളിൽ രാവിലെ 9 മണിക്കും, ബ്ലാക്ക് റോക്ക് ചർച്ച് ഓഫ് ഗാർഡിയൻ ഏഞ്ചൽസിൽ രാവിലെ 10 മണിക്കും, സോർഡ്‌സ് റിവർവാലിയിലുള്ള സെന്റ് ഫിനാൻസ് ചർച്ചിൽ രാവിലെ 10 മണിക്കും, ഇഞ്ചികോർ സെൻ പീറ്റേഴ്‌സ് ചർച്ചിൽ രാവിലെ 11:30നും പെസഹ തിരുക്കർമ്മങ്ങൾ നടക്കും.

ഉച്ചകഴിഞ്ഞ് 1:30 ന് ബ്രെ സെന്റ്. ഫെർഗാൽസ് ദേവാലയത്തിലും, രണ്ടുമണിക്ക് ബ്ലാഞ്ചട്‌സ്ടൗൺ കുർബാന സെന്ററിൽ ഹൻസടൗൺ സേക്രട്ട് ഹാർട്ട് ചർച്ചിലും, മൂന്നുമണിക്ക് ഇഞ്ചികോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലും നാലുമണിക്ക് ബ്യൂമൗണ്ട് ചർച്ച് ഓഫ് നേറ്റിവിറ്റി ഓഫ് ഓവർ ലോർഡിലും, അഞ്ചുമണിക്ക് താല ചർച്ച ഒഫ് ദി ഇൻകാർനേഷൻ (ഫെർട്ടകയിൻ) ദേവാലയത്തിലും കാൽകഴുകൽ ശുശ്രൂഷയും പെസഹ തിരുകർമ്മങ്ങളും ഉണ്ടായിരിക്കും.

ദുഃഖ വെള്ളി, ദുഃഖശനി ദിവസങ്ങളിൽ ലൂക്കൻ സോണിനു വേണ്ടിയുള്ള നോമ്പുകാല ധ്യാനം പാമേഷ്ടൗൺ സ്പോർട്സ് കോംപ്ലക്‌സിൽ വച്ച് രാവിലെ 9 മുതൽ 4 വരെ നടക്കും. ദുഃഖ വെള്ളി, ദുഃഖശനി ദിവസത്തെ തിരുകർമ്മങ്ങളും ധ്യാനത്തോടൊപ്പം നടക്കും. ദുഃഖവെള്ളിയാഴ്ചയും, ദുഃഖ ശനിയാഴ്ചയും ബ്ലാഞ്ചട്‌സ്ടൗൺ ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ രാവിലെ 9 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിക്കും

താല ഫെർട്ടകയിൻ ദേവാലയത്തിൽ ദുഃഖവെള്ളി, ദുഃഖശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ അതതു ദിവസത്തെ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കും.ഒമ്പതു മാസ് സെൻസറുകളിലും ഈസ്റ്റർ കുർബാന ശനി ഞായർ ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.ഏവരെയും തിരുക്കർമ്മങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലിൻസ് അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP