Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിഭൂതി തിരുനാളോടെ വലിയനോമ്പിനു അയർലണ്ടിലും തുടക്കമായി

വിഭൂതി തിരുനാളോടെ വലിയനോമ്പിനു അയർലണ്ടിലും തുടക്കമായി

ബിജു എൽ നടയ്ക്കൽ

ഡബ്ലിൻ :ഡബ്ലിൻ സീറോ മലബാർ സഭയിൽ വിഭൂതി ആചരിച്ചു. റിയാൾട്ടോയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ പള്ളിയിൽ നടത്തപ്പെട്ട വിഭൂതിയുടെ തിരുകർമ്മങ്ങളിൽ ഡബ്ലിനിലെ എല്ലാ മാസ് സെന്ററുകളിൽ നിന്നുമായെത്തിയ വിശ്വാസികൾ സംബന്ധിച്ചു.

മനുഷ്യജീവിതത്തിന്റെ നശ്വരത ഒർമ്മപ്പെടുത്തി അനുതപിച്ച് ദൈവത്തിലേയ്ക്ക് തിരിയാൻ ആഹ്വാനം ചെയ്യുന്ന വിഭൂതിതിരുനാളിൽ വിശ്വാസികൾ നെറ്റിയിൽ കുരിശാകൃതിയിൽ ചാരം പൂശി വലിയ നോമ്പിലെ ആദ്യചുവട് വച്ചു.

തിരുക്കർമ്മങ്ങളിൽ ഡബ്ലിൻ സീറോ മലബാർ സഭാ ചാപ്ലിൻ റവ.ഡോ.ക്ലമന്റ് പാടത്തിപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ചാപ്ലിൻ മാരായ ഫാ.റോയി വട്ടയ്ക്കാട്ട്, ഫാ.രാജേഷ് മേച്ചിറാകത്ത് എന്നിവർ സഹകാർമികരായിരുന്നു. റവ. ഡോ. ജോസഫ് വള്ളനാലും ശുശ്രൂഷകളിൽ സംബന്ധിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP