Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ ധ്യാനം 2, 3 തീയതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ ധ്യാനം 2, 3 തീയതികളിൽ

മജു പേക്കൽ

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ നേത്രത്വത്തിൽ കുട്ടികൾക്കായി ഒരുക്കുന്ന വിശ്വാസ പരിശീലന ധ്യാനം 'MAR WALAH' ജൂലൈ 2, 3 തീയതികളിൽ ബ്ലാക്റോക്ക് ഗാർഡിയൻ ഏഞ്ചൽസ് പള്ളിയിൽ വച്ച് നടത്തപ്പെടും.

ജൂലൈ 2 തിങ്കളാഴ്‌ച്ച ഉച്ചക്ക് 1.30 മുതൽ വൈകിട്ട് 8 വരെ മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കും ജൂലൈ 3 ചൊവ്വാഴ്‌ച്ച ഉച്ചക്ക് 1.30 മുതൽ വൈകിട്ട് 8 വരെ ഏഴാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികൾക്കുമാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.

1. 2018 ജൂൺ 30 ന് മുമ്പ് PMS വഴി
ധ്യാനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
2. ധ്യാനത്തിനു €5 രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.
3. പെൻ / പെൻസിൽ & നോട്ട്ബുക്ക് കൊണ്ടുവരിക.
4. ലഘുഭക്ഷണം നൽകുന്നതായിരിക്കും.

തുടർന്ന് ജൂലൈ 03ന് വൈകിട്ട് 6 മണിക്ക് വി.തോമാശ്‌ളീഹായുടെ (ദുക്‌റാന) തിരുനാൾ ആഘോഷിക്കപ്പെടുന്നൂ.

കളിയും ചിരിയും പാട്ടും പ്രാർത്ഥനയും വിചിന്തനവും കുർബാനയും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് നടക്കുന്ന വിശ്വാസ പരിശീലന ധ്യാനത്തിലേക്ക് ഏവരെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP