Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീറോ മലബാർ സഭയുടെ ഓൺലൈൻ നോക്ക് തീർത്ഥാടനം ഇന്ന്

സീറോ മലബാർ സഭയുടെ ഓൺലൈൻ നോക്ക് തീർത്ഥാടനം ഇന്ന്

സ്വന്തം ലേഖകൻ

അയർലണ്ടിലെ സീറോമലബാർ സഭയുടെ നോക്ക് മരിയൻ തീർത്ഥാടനം മെയ് 16 ഞായറാഴ്ച  ഉച്ചകഴിഞ്ഞ് 2:30 ന് ഓൺലൈനായ് നടത്തെപ്പെടും. ഗാൾവേ, കോൺഫേർട്ട്, അച്ചോൺറി രൂപതകളുടേയും, ഫെയ്ത്ത് ആന്റ് ലൈഫിന്റേയും ഓൺലൈൻ തീർത്ഥാടനം ഇതോടൊപ്പം നടക്കും.

നോക്ക് ബസലിക്കയിൽ  2:30 നു ജപമാല, തുടർന്ന് 3 മണിക്ക് വിശുദ്ധ കുർബ്ബാന. നോക്ക് പിൽഗ്രിം സെന്ററിന്റെ യുടൂബ് ലൈവ് വഴി ഈ തീർത്ഥാടനത്തിൽ ഓൺലൈനായ് പങ്കെടുക്കുവാൻ സാധിക്കും. സീറോ മലബാർ സഭയുടെ ഫേസ്‌ബുക്ക് വഴിയും ഈ തിരുകർമ്മങ്ങളിൽ പങ്കെടുക്കാം.  നോക്ക് ദേവാലയത്തിൽ ആദ്യം എത്തുന്ന 200 വ്യക്തികൾക്ക് ദേവാലയത്തിൽ പ്രവേശിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ  സാധിക്കും.

പരിശുദ്ധ ദൈവമാതാവിനു പ്രത്യേകം സമർപ്പിച്ച മെയ് മാസാചരണത്തിന്റെ ഭാഗമായ് എല്ലാവർഷവും അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ വിശ്വാസ സമൂഹം  പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷത്തിന് വേദിയായ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഒത്ത്ചേർന്ന് ദിവ്യബലിഅർപ്പിച്ച് വരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഈവർഷം ഓൺലൈനായ്  ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ എല്ലാവിശ്വാസികളേയും ക്ഷണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP