Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിമെറിക്ക് സെന്റ് മേരിസ് സീറോ മലബാർ ചർച്ചിന് പുതു നേതൃത്വം; ഈ വർഷത്തെ കൈക്കാരനായി ബിനോയ് കാച്ചപ്പിള്ളി സ്ഥാനമേറ്റു

ലിമെറിക്ക് സെന്റ് മേരിസ് സീറോ മലബാർ ചർച്ചിന് പുതു നേതൃത്വം; ഈ വർഷത്തെ കൈക്കാരനായി ബിനോയ് കാച്ചപ്പിള്ളി സ്ഥാനമേറ്റു

ജോജോ ദേവസ്സി

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരിസ് സീറോ മലബാർ ചർച്ചിൽ പുതിയ നേതൃത്വം സ്ഥാനമേറ്റു. മാർച്ച് ഒൻപതാം തിയതി ശനിയാഴ്ച വി.കുർബാന മദ്ധ്യേ സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസിന്റെ സാന്നിധ്യത്തിൽ ഈ വർഷത്തെ കൈക്കാരനായി ബിനോയ് കാച്ചപ്പിള്ളി സ്ഥാനമേറ്റു. കൂട്ടു കൈക്കാരനായി സിബി ജോണി, സെക്രട്ടറിയായി ജോബി മാനുവൽ, പി.ആർ.ഒ ആയി ജോജോ ദേവസി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

വേദപാഠ ക്ലാസ്സുകളുടെ പ്രധാന അദ്ധ്യാപികയായി ലീനാ ഷെയ്സിനേയും,പാരിഷ് കൗൺസിൽ അംഗങ്ങളായി ജസ്റ്റിൻ ജോസഫ്, ബിനു ജോസഫ്, രാജേഷ് അബ്രഹാം, സോണി സ്‌കറിയ,ജെയ്‌സൺ ജോൺ, ബിജു തോമസ്, റ്റിഷ അനിൽ, ഓബി ഷിജു, ഷിജി ജയ്‌സ്, ഷേർലി മോനച്ചൻ, ബെറ്റി ഹെൻസൻ, സിമി ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.

ദൈവവിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ട് ലിമെറിക്ക് സീറോ മലബാർ ചർച്ചിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും, കൂടുതൽ ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കാനും പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും ,കഴിഞ്ഞ രണ്ടുവർഷക്കാലം സ്തുത്യർഹമായ സേവനം നടത്തിയ കൈക്കാരന്മാർക്കും, കമ്മറ്റി അംഗങ്ങൾക്കും നന്ദി പറയുന്നതായും ഫാ.റോബിൻ തോമസ് അറിയിച്ചു.

ഈ വർഷത്തെ, വേദപാഠ വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ മാർച്ച് 18നു നടത്താനും, വിശുദ്ധ വാരത്തിനു മുന്നോടിയായുള്ള ഒരുക്കധ്യാനം ഏപ്രിൽ 11, 12, 13 തീയതികളിൽ നടത്താനും തുടർന്ന് വിശുദ്ധവാര തിരുക്കർമങ്ങൾ ആചരിക്കുവാനും പാരിഷ് കൗൺസിൽ തീരുമാനമെടുത്തു. ഫാ.റോബിൻ തോമസിന്റെ നേതൃത്വത്തിൽ ഈ വർഷം പുതിയ കർമ്മപരിപാടികൾക്ക് രൂപം കൊടുക്കുകയും, ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാൾ (ഇടവക തിരുനാൾ) ലീമെറിക്കിലെ എല്ലാ മലയാളികളെയും ഉൾക്കൊള്ളിച്ചുകൊണ്ടു ഏപ്രിൽ 27നു ആഘോഷപൂർവ്വം കൊണ്ടാടാൻ തീരുമാനിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP