Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ

ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ

സ്വന്തം ലേഖകൻ

ബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന പ്രഥമ വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ തീയതികളിൽ നടക്കുന്നു. നമ്മുടെ രക്ഷകനായ ദൈവപുത്രന്റെ കാല്പാടുകൾ പതിഞ്ഞ പുണ്യഭൂമിയിലൂടെ രക്ഷാകര സംഭവങ്ങൾ ധ്യാനിച്ചുകൊണ്ട് നടത്തുന്ന തീർത്ഥയാത്രയ്ക്ക് ഡബ്ലിൻ സീറോ മലബാർ സഭ നേതൃത്വം നൽകുന്നു.

2020 മാർച്ച് 21 നു ആരംഭിച്ച് 30 നു സമാപിക്കുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിസയും, 3 / 4 സ്റ്റാർ ഹോട്ടലിൽ താമസസൗകര്യവും പ്രഭാത, ഉച്ചഭക്ഷണവും കൂടിയതാണ് സന്ദർശന പാക്കേജ്. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് മാത്രമേ തീർത്ഥയാത്രയുടെ ഭാഗമാകുവാൻ കഴിയൂ. ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്‌സൈറ്റിലെ, PMS വഴിമാത്രമാണ് ബുക്കിങ്ങ്. കൂടുതൽ വിവരങ്ങൾക്ക് ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റ് www.syromalabar.ie സന്ദർശിക്കുകയൊ താഴെപ്പറയുന്ന നംബറുകളിൽ ബന്ധപ്പെടുകയൊ ചെയ്യുക.

Fr. Rajesh Mechirakathu : 089444268, Seejo Kachappally (Lucan) : 08731975750, Joby John (Blanchardstown) 0863725536, Sunny Mathew (Bray) : 0876257714, Sony Joseph (Tallaght) : 0894982395, Sony Joseph (Beaumont) 0876721284, Joy Thomas (Swords) 0879345514, Jose Sebastian (Phibsborough) 0879655313, Jose Pallipatt (Blackrock) 0872194170, Saliamma Pious (Iinchicore) 0894377637.

കർത്താവിന്റെ നാട് സന്ദർശിച്ച് വലിയൊരു ദൈവാനുഭവം സ്വന്തമാക്കാനും ബൈബിളിലെ ദൈവത്തിന്റെ മനുഷ്യരക്ഷാപദ്ധതികളെക്കുറിച്ച് ആഴമായി മനസിലാക്കുവാനും, അതുവഴി. വിശ്വാസത്തിൽ ഏറെ ആഴപ്പെടാനും അനുഗ്രഹപ്രദമായ ഒരു ആത്മീയ അനുഭവമാക്കാനും ഈ തീർത്ഥാടാനത്തിലേയ്ക്ക് ഏവരേയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP