Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വോർഡ്സിൽ മഞ്ഞനിക്കര ബാവായുടെ ഓർമ്മ പെരുന്നാൾ 7 ,8 തീയതികളിൽ

സ്വോർഡ്സിൽ മഞ്ഞനിക്കര ബാവായുടെ ഓർമ്മ പെരുന്നാൾ 7 ,8 തീയതികളിൽ

പോൾ പീറ്റർ

സ്വോർഡ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവ് മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് എലിയാസ് ത്രിതിയൻ പാത്രിയർക്കീസ് ബാവയുടെ ഓർമ്മ പെരുന്നാൾ 2020 ഫെബ്രുവരി 07 ,08 വെള്ളി ,ശനി തീയതികളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

2020 ഫെബ്രുവരി 07 ?o തിയതി വെള്ളിയാഴ്ച വൈകുന്നേരം 7:00 ന് നോർത്ത് ഡബ്ലിൻ, സോർഡ്‌സിലെ ചർച്ച് റോഡിൽ ഉള്ള സെ. കൊളംബസ് ദൈവാലയത്തിൽ കൊടി ഉയർത്തൽ തുടർന്ന് സന്ധ്യാപ്രാർത്ഥനയും 8.00 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതും 08 ?o തിയതി ശനിയഴ്ച രാവിലെ 10:00 ന് പ്രഭാതനമസ്‌കാരവും10:45 ന് ഇടവക മെത്രാപൊലീത്ത അഭി .ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി.കുർബാനയും , പെരുന്നാൾ സന്ദേശവും തുടർന്ന് പിതാക്കന്മാരുടെ നാമത്തിൽ പ്രത്യേക മദ്ധ്യസ്ഥപ്രാർത്ഥനയും തുടർന്ന് പ്രദക്ഷിണം, ആശിർവാദം, നേർച്ച സദ്യ, എന്നിവ ഉണ്ടായിരിക്കും.

പരിശുദ്ധ പിതാവിന്റെ ഓർമ്മ പെരുനാളിലും വി.കുർബാനയിലും വന്നു സംബന്ധിച്ചു അനുഗ്രഹിതരാകുവാൻ സ്വോര്ട്‌സിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളേയും കർതൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP