Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂറോപ്പിന്റെ പുതിയ അപ്പസ്റ്റോലിക് വിസിറ്റേറ്റർ മോൺ.സ്റ്റീഫെൻ ചിറപ്പണത്തിന്റെ സ്ഥാനാരോഹണം നവംബർ ഒന്നിനു റോമിൽ; -പ്രാർത്ഥനാശംസകളോടെ ഡബ്‌ളിൻ സീറോ മലബാർ ചർച്ച്

യൂറോപ്പിന്റെ പുതിയ അപ്പസ്റ്റോലിക് വിസിറ്റേറ്റർ മോൺ.സ്റ്റീഫെൻ ചിറപ്പണത്തിന്റെ സ്ഥാനാരോഹണം നവംബർ ഒന്നിനു റോമിൽ;  -പ്രാർത്ഥനാശംസകളോടെ ഡബ്‌ളിൻ സീറോ മലബാർ ചർച്ച്

യൂറോപ്യന് രാജ്യങ്ങളിലെ സീറോ മലബാര് വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പരി. പിതാവ് ഫ്രാന്‌സിസ് മാര്പ്പാപ്പ നിയമിച്ച ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്. സ്റ്റീഫന് ചിറപ്പണത്തിന്റെ ഔദ്യോഗിക സ്ഥാനാരോഹണം നവംബർ ഒന്നാം തിയതി റോമിൽ വച്ച് നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ആലഞ്ചേരി മുഖ്യ കാർമ്മികനായിരിക്കും.

യൂറോപ്പിലെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന മോണ്. സ്റ്റീഫന് ചിറപ്പണത്ത് കഴിഞ്ഞ അഞ്ചു വര്ഷമായി റോമില് സഭയുടെ മേജര് ആര്ച്ചുബിഷപ്പിന്റെ പ്രൊക്കുരേറ്ററായും റോമാ രൂപതയിലുള്ള സീറോ മലബാര് വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനിലുമുള്ള സീറോ മലബാര് വിശ്വാസികളുടെ കോ-ഓര്ഡിനേറ്ററായും സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

റോമിലെ പ്രൊക്കുരേറ്റര് എന്ന ശുശ്രൂഷ മോണ്. സ്റ്റീഫന് തുടരുന്നതാണ്. റോമിലുള്ള വിവിധരാജ്യങ്ങളിലെ പ്രവാസി സമൂഹങ്ങൾക്കു അജപാലനശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന വൈദികരെ പ്രതിനിധീകരിച്ച് റോമാരൂപതയിലെ പ്രസിബിറ്ററല് കൗണ്‌സിലിലും അംഗമാണ് മോണ്.സ്റ്റീഫണ്.

അയർലൻഡിലെ വിശ്വാസിസമൂഹത്തെ പ്രതിനിധീകരിച്ചു രണ്ട് പേർക്ക് വിശുദ്ധ കുർബാന മദ്ധ്യേ കാഴ്ച സമർപ്പണത്തിനുo പുതിയ മെത്രാന് പ്രാർത്ഥനാശംസകൾ അർപ്പിക്കാനും അവസരം നല്കുയിട്ടുണ്ട്അയർലണ്ടിലെ സീറോ മലബാര് വിശ്വാസികൾക്ക് ഉണർവും ഊർജ്ജവും നൽകുന്ന മാർപ്പാപ്പായുടെ ഈ നടപടിയെ പ്രാർത്ഥനാപൂർവം നോക്കികാണുകയാണെന്നും പുതിയ അപ്പസ്‌തോലിക് വിസിറ്റേറ്ററിന് അജപാലന ശുശ്രൂഷാ കർമ്മങ്ങളിൽ കൂടുതൽ നിറവും ദൈവപരിപാലനയും ഉണ്ടാകുവാൻ പ്രർത്ഥിക്കണമെന്നും അയർലണ്ടിലെ എല്ലാ ദൈവമക്കളോടും ഡബ്ലിൻ സ്Iറോ മലബാർ ചാപ്‌ളയിന്മാരായ ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലിൽ എന്നിവർ അഭ്യർത്ഥിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP