Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാ.ഡേവിസ് പട്ടത്ത് അയർലണ്ടിൽ എത്തി;നിത്യ ജീവൻ ബൈബിൾ കൺവെൻഷൻ 2017' ന് ലിമെറിക്കിൽ നാളെ തുടക്കം

ഫാ.ഡേവിസ് പട്ടത്ത് അയർലണ്ടിൽ എത്തി;നിത്യ ജീവൻ ബൈബിൾ കൺവെൻഷൻ 2017' ന് ലിമെറിക്കിൽ നാളെ തുടക്കം

റോബിൻ ജോസഫ്

ലിമെറിക്ക് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'നിത്യജീവൻ ബൈബിൾ കൺവെൻഷൻ 2017' ന് ലിമെറിക്ക്, പാട്രിക്സ്വെൽ റേസ്‌കോഴ്സ് ഓഡിറ്റിറിയത്തിൽ ചൊവ്വാഴ്‌ച്ച തുടക്കമാകും.

ബൈബിൾ കൺവെൻഷൻ നയിക്കുന്ന തൃശൂർ യെരുശലേം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.ഡേവിസ് പട്ടത്തിലിനും സംഘത്തിനും ഡബ്ലിൻ എയർപോർട്ടിൽ സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഓഗസ്റ്റ് 22,23,24 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് കൺവെൻഷൻ നടക്കുന്നത്. കൺവെൻഷനോടനുബന്ധിച്ച് സ്പിരിച്വൽ ഷെയറിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് .സെഹിയോൻ മിനിസ്ട്രി യു.ക്കെ യുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ധ്യാനവും നടക്കും.

ബൈബിൾ കോൺവെൻഷനിൽ പങ്കെടുത്ത് ആത്മീയമായ ഉണർവും ചൈതന്യവും പ്രാപിക്കുന്നതിലേക്കായി ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ഫാ.റോബിൻ തോമസ് (0894333124),
ബിജു തോമസ് ചെത്തിപ്പുഴ (0877650280),
ജോജോ ദേവസി(0877620925),
യാക്കോബ് മണവാളൻ (0874100153) എന്നിവരുമായി ബന്ധപ്പെടുക .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP