Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിന്റർ വൊമിറ്റിങ് ബഗ്; മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സന്ദർശനം വിലക്കി

വിന്റർ വൊമിറ്റിങ് ബഗ്; മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സന്ദർശനം വിലക്കി

ഡബ്ലിൻ: വിന്റർ വൊമിറ്റിങ് ബഗ് പടർന്നതിനെത്തുടർന്ന് മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കുട്ടികളുടെ വാർഡിൽ മാത്രം സന്ദർശകർക്ക് വിലക്കില്ല. ഇരുപത്തിനാലു മണിക്കൂർ നേരത്തേക്കാണ് ആശുപത്രിയിൽ സന്ദർശകരെ വിലക്കിയിരിക്കുന്നത്.

സന്ദർശകർക്കുള്ള വിലക്ക് നീട്ടണമോയെന്ന കാര്യത്തിൽ ആശുപത്രി അധികൃതർ സമ്മേളനം വിളിച്ചു കൂട്ടി ചർച്ച നടത്തിയ ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ. മൂന്നു വാർഡുകളിലായി ആറു പേർക്ക് വൊമിറ്റിങ് ബഗ് ബാധിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്.

സന്ദർശകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് മേഴ്‌സി ആശുപത്രി വക്താവ് അറിയിച്ചിട്ടുണ്ട്. ഏറെ പകർച്ച വ്യാധിയായ നോറോവൈറസ് പൊതുവേ വിന്റർ വൊമിറ്റിങ് ബഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്. എല്ലാ പ്രായത്തിലുമുള്ള ആൾക്കാരെ ബാധിക്കുന്ന വൈറസാണിത്. ഛർദി, വയറിളക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇവ കൂടുതൽ പടരുന്നത് തടയുന്നതിനാണ് സന്ദർശകരെ ആശുപത്രിയിൽ വിലക്കിയിരിക്കുന്നത്. മുമ്പ് ഏപ്രിലിൽ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലും ഒക്ടോബറിൽ ഗാൽവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും വൊമിറ്റിങ് ബഗ് പടർന്നതിനെത്തുടർന്ന് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

നോറോ വൈറസ് ബാധിച്ചവർ കഴിവതും വീട്ടിൽ തന്നെ കഴിയണമെന്ന് എച്ച്എസ്ഇ നിർദേശിച്ചു. ഈ സമയത്ത് ആശുപത്രിയിൽ എത്തുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും ചികിത്സ ഈ ഘട്ടത്തിൽ ഏൽക്കില്ലെന്നും എച്ച്എസ്ഇ അറിയിച്ചു. ഈ രോഗികൾ ആശുപത്രിയിൽ എത്തുന്നത് വൈറസ് കൂടുതൽ ആൾക്കാരിലേക്ക് പടരാൻ മാത്രമേ സഹായിക്കുകയുള്ളൂ. രോഗ ലക്ഷണങ്ങൾ ഏറെ ദിവസം നീണ്ടു നിൽക്കുകയാണെങ്കിൽ മാത്രം ജിപിയെ സന്ദർശിച്ചാൽ മതിയാകുമെന്നാണ് എച്ച്എസ്ഇ പറയുന്നത്.

രോഗബാധിതർ ഡീഹൈഡ്രേഷൻ തടയുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും പനി, വേദന എന്നിവയ്ക്ക് പാരസെറ്റാമോൾ പോലെയുള്ള ഗുളിക വേണമെങ്കിൽ കഴിക്കുയുമാകാം. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണപദാർഥങ്ങൾ കഴിക്കാനും ശ്രദ്ധിക്കണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP