Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയർലന്റിൽ ആനുകൂല്യത്തോടെയുള്ള പേരന്റൽ ലീവ് ആറ് മാസം വരെയാക്കി ഉയർത്താൻ സാധ്യത; കുട്ടികളുടെ പ്രായം എട്ടിൽ നിന്ന് 12 വരെയാക്കി ഉയർത്താനും നീക്കം; പ്രവാസികൾക്കുൾപ്പെടെ ഗുണകരമാകുന്ന തരത്തിൽ നിയമമാറ്റം പരിഗണനയിൽ

അയർലന്റിൽ ആനുകൂല്യത്തോടെയുള്ള പേരന്റൽ ലീവ് ആറ് മാസം വരെയാക്കി ഉയർത്താൻ സാധ്യത; കുട്ടികളുടെ പ്രായം എട്ടിൽ നിന്ന് 12 വരെയാക്കി ഉയർത്താനും നീക്കം; പ്രവാസികൾക്കുൾപ്പെടെ ഗുണകരമാകുന്ന തരത്തിൽ നിയമമാറ്റം പരിഗണനയിൽ

രാജ്യത്തെ പ്രവാസികൾക്കുൾപ്പെടെയുള്ള രക്ഷിതാക്കൾക്ക് ഏറെ ഗുണകരമാകുന്ന തരത്തിൽ പേരന്റൽ ലീവ് മാറ്റംവരുത്തുന്ന കാര്യം പരിഗണിക്കുന്നതായി റിപ്പോർട്ട്. ശമ്പളരഹിത പേരന്റൽ ലീവ് ആറ് മാസം വരെയാക്കി വർദ്ധിപ്പിക്കാനുള്ള നിയമം ഈ ആഴ്ച പാർലമെന്റ് മുമ്പിലേത്തുക. ഈ നിയമം അംഗീകരിക്കുന്നതോടെ 12 വയസുവരെ പ്രായമുള്ള കുട്ടികളുള്ള രക്ഷിതാക്കൾക്ക് കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ പുതിയ നിയമനിർമ്മാണം സഹായകമാകും. നിലവിൽ നാല് മാസമായ അൺ പെയ്ഡ് ലീവാണ് ആറുമാസമായി ഉയർത്തുന്നത്.

ജോലിയുള്ള രക്ഷിതാക്കൾക്ക് കുട്ടികൾക്കൊപ്പം സമയം ചെലവിടാൻ 6 മാസത്തെ അനുക്കൂല്യമില്ലാതെയുള്ള അവധി ലഭിക്കും. ഇത് നേരെത്തെ 4 മാസമായി നിജപ്പെടുത്തിയത് 6 മാസത്തേക്ക് നീട്ടും. കുട്ടിക്ക് 8 വയസ്സ് ആകുന്നത് വരെയുള്ള കാലയളവിലായിരുന്നു ഈ അവധി നേരെത്തെ അനുവദിക്കപ്പെട്ടത. ഇത് 12 ലേക്കും ഉയർത്തും.

പേരന്റൽ ലീവ്(അമന്റ്മെന്റ്)ബിൽ 2017 എന്ന പേരിലുള്ള നിയമം ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.സോഷ്യൽ ഡമോക്രാറ്റ് അംഗമായ റോസിൻ ഷോട്ടാലാണ് ബിൽ അവതരിപ്പിക്കുന്നതെങ്കിലും സർക്കാർ പക്ഷം പിന്തുണ അറിയിച്ചിട്ടുള്ളതിനാൽ ബിൽ പാസാകുമെന്ന് ഉറപ്പാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP