Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയർലണ്ടിലെ ഗർഭഛിദ്ര നിയമത്തെച്ചൊല്ലി വീണ്ടും വിവാദം: ആശങ്ക രേഖപ്പെടുത്തി നാഷണൽ വിമൻസ് കൗൺസിൽ

അയർലണ്ടിലെ ഗർഭഛിദ്ര നിയമത്തെച്ചൊല്ലി വീണ്ടും വിവാദം: ആശങ്ക രേഖപ്പെടുത്തി നാഷണൽ വിമൻസ് കൗൺസിൽ



ഡബ്ലിൻ: അയർലണ്ടിലെ പുതിയ ഗർഭഛിദ്ര നിയമത്തിൻ കീഴിൽ ഗർഭഛിദ്രം നിഷേധിച്ച യുവതി കഴിഞ്ഞ ദിവസം പ്രസവിച്ചതിനെത്തുടർന്ന് ഗർഭഛിദ്ര നിയമത്തെചൊല്ലി വീണ്ടും വിവാദം. രാജ്യത്തെ ഗർഭഛിദ്ര നിയമത്തിന്റെ കാര്യത്തിൽ  ആശങ്ക രേഖപ്പെടുത്തി നാഷണൽ വിമൻ കൗൺസിൽ കൂടി രംഗത്തെത്തിയതോടെ സംഭവം കൂടുതൽ ചർച്ചചെയ്യപ്പെടുകയാണിപ്പോൾ.

ആത്മഹത്യയ്ക്ക് ഒരുങ്ങിയ ഒരു വനിതയ്യാണ് ഗർഭഛിദ്രം നിഷേധിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പ്രസവിച്ചത്. താൻ ബലാത്സംഗത്തിന് ഇരയായിരുന്നുവെന്നും തനിക്ക് ഗർഭഛിദ്രം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യൂവതി നേരത്തെ നീതിപീഠത്തെ സമീപിച്ചിരുന്നു. എന്നാൽ പരിമിതമായ സാഹചര്യത്തിൽ മാത്രം ഗർഭഛിദ്രം അനുവദിക്കുന്ന ഐറീഷ് ഭരണകൂടം യുവതിയുടെ ആവശ്യം നിഷേധിക്കുകയായിരുന്നു. അതേസമയം അയർലണ്ട് സ്വദേശിയല്ലാത്ത യുവതിക്ക് ചില നിയമപരമായ കാരണങ്ങളാൽ രാജ്യത്തിന് പുറത്ത് ഗർഭഛിദ്രം നടത്താനും സാധിക്കാത്ത അവസ്ഥയായിരുന്നു.

തനിക്ക് ഗർഭഛിദ്രം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് യുവതി നിരാഹാര സത്യഗ്രഹം വരെ നടത്തിയിരുന്നു. എന്നാൽ അവസാനം കുഞ്ഞിന് ജന്മം നൽകാൻ യുവതി തയ്യാറാകുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ യുവതി പ്രസവിക്കേണ്ടി വന്നതിനാൽ അമ്മയുടേയും കുഞ്ഞിന്റേയും കാര്യത്തിൽ ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തി നീതിന്യായ വകുപ്പ് മന്ത്രി ഫ്രാൻസിസ് ഫിറ്റ്‌സ് ജെറാൾഡും രംഗത്തെത്തിയിട്ടുണ്ട്.

യുവതിക്ക് ഗർഭഛിദ്രം അനുവദിക്കണമോയെന്ന് മൂന്നംഗ സമിതിയാണ് വിലയിരുത്തിയത്. എന്നാൽ ഗർഭസ്ഥ ശിശുവിന്റെ വളർച്ച ഇതിനോടകം ഗർഭഛിദ്രം നടത്താവുന്ന സാഹചര്യവും കടന്നിരുന്നുവെന്നും അതിനാലാണ് ഗർഭഛിദ്രം നിഷേധിച്ചതെന്നുമാണ് പാനൽ വ്യക്തമാക്കിയത്.

രാജ്യത്തെ ഗർഭഛിദ്ര നിയമത്തിൽ ഉടനടി പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം നാനാഭാഗത്തു നിന്നും ഉയരുന്നുണ്ടെങ്കിലും ഗർഭഛിദ്ര നിയമത്തിൽ ഭേദഗതിക്ക് രാജ്യം വഴങ്ങില്ലെന്നാണ് റിപ്പോർട്ട്. നിയമത്തിന്റെ നടത്തിപ്പ് സർക്കാർ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. അയർലണ്ടിലെ നിയമം ഐറീഷ് പൗരന്മാർക്ക് മാത്രം ബാധകമായിരിക്കണമെന്നും വിദേശത്തു നിന്നു വരുന്നവർക്ക് ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നത് ഖേദകരമാണെന്നും ബാരിസ്റ്ററും മുൻ ഡോക്ടറുമായ സിമോൺ മിൽസ് അഭിപ്രായപ്പെടുന്നു.

സ്ത്രീകൾക്ക് ഗർഭഛിദ്രം നിഷേധിക്കുന്ന നടപടി കാടത്തമാണെന്നാണ് അയർലണ്ട് നാഷണൽ വിമൻ കൗൺസിൽ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്. പ്രത്യേകിച്ച് വിദേശത്തു നിന്നെത്തിയ യുവതികൾക്കും യാത്ര ചെയ്യാൻ സാധിക്കാത്തവർക്കും ഇത് അവകാശ ലംഘനമാണെന്നാണ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP