Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു മേശയിൽ 6 പേർക്ക് മാത്രം ഇരിക്കാം; മേശകൾ തമ്മിൽ ഒരു മീറ്റർ അകലം ഉറപ്പിക്കണം; ആളുകൾക്ക് എത്ര സമയം വേണമെങ്കിലും ചിലവഴിക്കാം; അയർലന്റിൽ അടുത്ത മാസം ഔട്ട്ഡോർ ഡൈനിങ് അനുവദിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

ഒരു മേശയിൽ 6 പേർക്ക് മാത്രം ഇരിക്കാം; മേശകൾ തമ്മിൽ ഒരു മീറ്റർ അകലം ഉറപ്പിക്കണം; ആളുകൾക്ക് എത്ര സമയം വേണമെങ്കിലും ചിലവഴിക്കാം; അയർലന്റിൽ അടുത്ത മാസം ഔട്ട്ഡോർ ഡൈനിങ് അനുവദിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻ

യർലന്റിൽ അടുത്ത മാസം ഔട്ട്ഡോർ ഡൈനിങ് അനുവദിക്കുമ്പോൾ അതിനൊപ്പം ചില നിബന്ധനകൾ കൂടി പാലിക്കേണ്ടതായി വരും.അവയെക്കുറിച്ച് വ്യക്തത വരുത്തയിരിക്കുകയാണ് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കർ ഇപ്പോൾ.ജൂൺ ഏഴ് മുതൽ പബ്ബുകൾക്കും റസ്റ്റോറന്റുകൾക്കും ആളുകൾക്ക് ഔട്ട്ഡോർ ഡൈനിങ് ഒരുക്കാൻ കഴിയുമെന്നാണ് നിലവിലെ പ്രതീക്ഷ.

പ്രധാനമായും ആൾക്കൂട്ടം ഒഴിവാക്കുന്ന തരത്തിലാകും നിയന്ത്രണങ്ങൾ. എന്നാൽ ഔട്ട് ഡോർ ഡൈനിംഗിൽ ആളുകൾ എത്ര സമയം ചെലവഴിക്കുന്നു എന്നത് സംബന്ധിച്ച് നിയന്ത്രണങ്ങളില്ല. മാത്രമല്ല 15 പേരിൽ കൂടുതൽ ഒരു സമയം ഇവിടെ കാണരുത് എന്ന നിബന്ധനയും ഉണ്ടാവില്ല. ഭക്ഷണം വാങ്ങിക്കുന്നത് സംബന്ധിച്ചും മാനദണ്ഡങ്ങൾ ഇല്ല.

എന്നാൽ ഒരു മേശയിൽ ആറ് പേരിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല. മേശകൾ തമ്മിലുള്ള അകലം കുറഞ്ഞത് ഒരു മീറ്റർ ആയിരിക്കണം തുടങ്ങിയ കാര്യങ്ങൾ നിർബന്ധമാണ്. കൂടുതൽ സ്ഥലം ഉപയോഗപ്പെടുത്തി കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യങ്ങൾ പ്രദേശിക ഭരണസംവിധാനങ്ങളാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോർ ഡൈനിങ് ജൂലൈ ആദ്യം ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP