Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലീവിങ് സെർട്ട് വിദ്യാർത്ഥികൾക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് വൈകിട്ട് വരെ മാത്രം; ഇതുവരെ രജിസ്റ്റർ ചെയ്തത് അമ്പതിനായിരത്തോളം വിദ്യാർത്ഥികൾ

ലീവിങ് സെർട്ട് വിദ്യാർത്ഥികൾക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് വൈകിട്ട് വരെ മാത്രം; ഇതുവരെ രജിസ്റ്റർ ചെയ്തത് അമ്പതിനായിരത്തോളം വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

ഡബ്ലിൻ: ലീവിങ് സെർട്ട് വിദ്യാർത്ഥികൾക്കായി അയർലന്റിലെ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഗ്രേഡിങ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാനുള്ള സമയം ഇന്ന് വൈകിട്ട് എട്ടു മണിക്ക് അവസാനിക്കും. ഇതിനകം അമ്പതിനായിരത്തോളം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഓരോ വിഷയത്തിലുമുള്ള ഗ്രേഡിങ് ഏതു തലത്തിലാണ് നിശ്ചയിക്കേണ്ടതെന്നാണ് രജിസ്ട്രേഷനിലൂടെ വിദ്യാർത്ഥി നിശ്ചയിച്ചു നൽകേണ്ടത്. മുമ്പ് സ്‌കൂൾ പഠന കാലത്ത് നൽകിയ വിദ്യാർത്ഥിയുടെ ഓപ്ഷനുകൾ മാറ്റേണ്ടതുണ്ടെങ്കിൽ മാറ്റാനുള്ള അവസരമാണ് ഇപ്പോൾ.

രജിസ്‌ട്രേഷനു ലഭിക്കുന്ന വിവരങ്ങൾ അതതു സ്‌കൂളുകൾക്ക് കൈമാറും. സ്‌കൂളുകളിലെ അദ്ധ്യാപകർ തന്നെയാണ് ഓരോ വിദ്യാർത്ഥിയുടെയും ഗ്രേഡിങ് നടത്തുക. വിദ്യാർത്ഥിയുടെ ഇതേ വരെയുള്ള പരീക്ഷകളുടെ മാർക്കുകളും, പഠനനിലവാരവും പരിഗണിച്ചു സ്‌കൂൾ അധികൃതർ ഗ്രേഡുകൾ നൽകും. തുടർന്ന് വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന റിസൾട്ട് പരിശോധനയ്ക്ക് ശേഷം ഓഗസ്റ്റ് മധ്യത്തോടെ പ്രസിദ്ധീകരിക്കാനുള്ള സംവിധാനമാണ് പുരോഗമിക്കുന്നത്.

ഗ്രേഡിംഗിൽ ലഭിക്കുന്ന മാർക്കിൽ വിദ്യാർത്ഥി സംതൃപ്തനല്ലെങ്കിൽ അപ്പീൽ നൽകി പിന്നീട് നടത്തപ്പെടുന്ന പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കും. പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് (ഗ്രേഡ്) ആദ്യം ലഭിച്ച ഗ്രേഡിംഗിലും കുറവാണെങ്കിൽ ആദ്യം ലഭിച്ച മാർക്ക് തന്നെ വിദ്യാർത്ഥിക്ക് തിരഞ്ഞെടുക്കാം. ഗ്രേഡിംഗിന് ശേഷം ലഭിക്കുന്ന പരീക്ഷ എന്ന് നടത്തപ്പെടുമെന്നു നിശ്ചയിച്ചിട്ടില്ല. കോളജ് പ്രവേശനം നിശ്ചിത സമയത്തിന് നടത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP