Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷോപ്പിങ് പ്രേമികൾക്ക് സന്തോഷിക്കാം; പ്രിമാർക്ക് സ്റ്റോറുകൾ ഈമാസം തന്നെ തുറന്നേക്കും; പെന്നീസ് ഷോപ്പുകളുടെ കാര്യത്തിൽ വ്യക്തതയില്ല

ഷോപ്പിങ് പ്രേമികൾക്ക് സന്തോഷിക്കാം; പ്രിമാർക്ക് സ്റ്റോറുകൾ ഈമാസം തന്നെ തുറന്നേക്കും; പെന്നീസ് ഷോപ്പുകളുടെ കാര്യത്തിൽ വ്യക്തതയില്ല

സ്വന്തം ലേഖകൻ

റീട്ടെയിൽ ഭീമനായ പ്രിമാർക്ക് ഇംഗ്ലണ്ടിലുടനീളമുള്ള തങ്ങളുടെ സ്റ്റോറുകൾ ജൂൺ 15ന് തുറക്കുന്നതായി പ്രഖ്യാപിച്ചു. അതേസമയം, അയർലണ്ടിലെ ഫാഷൻ റീട്ടെയിലർ പെന്നീസ് സ്റ്റോറുകൾ എപ്പോൾ തുറക്കുമെന്ന കാര്യത്തിൽ അവ്യക്തതകൾ തുടരുകയാണ്.

''ഞങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും ക്ഷേമവും അല്ലാതെ മറ്റൊന്നിനും ഞങ്ങൾ പ്രാധാന്യം നൽകുന്നില്ലെന്ന് പ്രിമാർക്ക് അയർലണ്ടിന്റെ വക്താവ് വ്യക്തമാക്കുന്നു. അതിനാൽ തന്നെ, അയർലണ്ടിലെ ഞങ്ങളുടെ സ്റ്റോറുകൾ സുരക്ഷിതവും ശരിയായതുമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഞങ്ങൾ വീണ്ടും തുറക്കുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.

'സർക്കാരിൽ നിന്നുള്ള എല്ലാ സുരക്ഷാ ഉപദേശങ്ങളും സൂക്ഷ്മമായി പിന്തുടരുന്നുണ്ട്, ഇത് ഞങ്ങളുടെ എല്ലാ സ്റ്റോറുകളിലെയും കൃത്യമായി പരിഗണിച്ചായിരിക്കും പ്രവർത്തിക്കുക. ജൂൺ അവസാനത്തോടെ വടക്കൻ അയർലൻഡ്, സ്‌കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ കൂടുതൽ ഓപ്പണിങ് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP