Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെന്നീസ് സ്റ്റോറുകളുടെ പ്രവർത്തനം വെള്ളിയാഴ്ച മുതൽ ആരംഭിക്കും; ഷോപ്പുകൾ പ്രവർത്തിക്കുന്നത് കർശന നിർദ്ദേശങ്ങൾ പാലിച്ചു മാത്രം

പെന്നീസ് സ്റ്റോറുകളുടെ പ്രവർത്തനം വെള്ളിയാഴ്ച മുതൽ ആരംഭിക്കും; ഷോപ്പുകൾ പ്രവർത്തിക്കുന്നത് കർശന നിർദ്ദേശങ്ങൾ പാലിച്ചു മാത്രം

സ്വന്തം ലേഖകൻ

റിഷ് ഹൈ സ്ട്രീറ്റ് ഫാഷൻ റീട്ടെയിലറായ പെന്നീസിന്റെ ഐറിഷ് സ്റ്റോറുകൾ വെള്ളിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായും പൂർണമായും പാലിച്ചാകും ഷോപ്പുകൾ പ്രവർത്തനം നടത്തുക.

സ്റ്റോറിലുള്ള ഉപഭോക്താക്കളുടെ എണ്ണം, ഫിറ്റിങ് റൂമുകൾ, ഉപഭോക്തൃ ടോയ്ലറ്റുകൾ, കഫേ, സൗന്ദര്യവസ്തുക്കളുടെ വിപണനം തുടങ്ങി സ്റ്റോറുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും കോവിഡ് പ്രോട്ടോകോൾ പാലിക്കുമെന്നും കമ്പനി അറിയിച്ചു.

കോവിഡ്-19 നിയന്ത്രണങ്ങളിൽ സർക്കാർ നൽകുന്ന ഇളവുകൾക്ക് അനുസൃതമായിട്ടാകും ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുക. അതേസമയം, ഷോപ്പിങ് മാളുകളിലെ പെന്നി സ്റ്റോറുകൾ ഈമാസം 15നാണ് തുറക്കുക.

പെന്നി സ്റ്റോറുകളിൽ ഹാൻഡ് സാനിറ്റൈസർ സ്റ്റേഷനുകൾ, പെർപെക്‌സ് സ്‌ക്രീനുകൾ തുടങ്ങിയവ സ്ഥാപിക്കും. എസ്‌കലേറ്ററുകൾ, ലിഫ്റ്റുകൾ, ജീവനക്കാരുടെ റൂമുകൾ, ടോയ്‌ലറ്റുകൾ തുടങ്ങിയവ സാനിട്ടേയ്സ് ചെയ്യുമെന്നും സ്റ്റോറുകളിൽ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP