Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തായ്‌റ്റോ പാർക്ക് വിപുലീകരണം ആരംഭിച്ചു; ഏർപ്പെടുത്തുന്നത് സ്റ്റീൽ റോളർകോസ്റ്ററുകൾ ഉൾപ്പെടെ നൂതന സംവിധാനങ്ങൾ

തായ്‌റ്റോ പാർക്ക് വിപുലീകരണം ആരംഭിച്ചു; ഏർപ്പെടുത്തുന്നത് സ്റ്റീൽ റോളർകോസ്റ്ററുകൾ ഉൾപ്പെടെ നൂതന സംവിധാനങ്ങൾ

സ്വന്തം ലേഖകൻ

കൗണ്ടി മീത്തിലെ തായ്റ്റോ പാർക്ക് വിപുലീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. സർക്കാർ അനുമതി ലഭിച്ചതോടെയാണ് വിപുലീകരണം ആരംഭിച്ചത്. സന്ദർശകരെ ആകർഷിക്കുന്ന നൂതന സംവിധാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പാർക്ക് ഒരുക്കുന്നത്.

ആദ്യ ഘട്ടത്തിൽ സ്റ്റീൽ റോളർകോസ്റ്ററുകൾ സ്ഥാപിക്കും. ബൂമറാങ്, സസ്‌പെൻഡ് കോസ്റ്റർ എന്നിവയുടെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കും. 2023-ൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാർക്ക് അധികൃതർ അറിയിച്ചു.

റോളർകോസ്റ്ററുകൾ സ്ഥാപിക്കുന്നതിന് 15 മില്യൺ ഡോളർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാൽപതോളം പേർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും പാർക്ക് സ്ഥാപകൻ റെയ്മണ്ട് കോയിൽ പറഞ്ഞു.

റോളർകോസ്റ്ററുകൾ പണിയുന്നതിനുള്ള അനുമതി നേടുന്നതിനായി പ്രദേശവാസികളുമായി കഴിഞ്ഞ വർഷം തന്നെ ചർച്ചകൾ നടത്തിയിരുന്നു. ശബ്ദമലിനീകരണം ഉൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങളാണ് പ്രദേശവാസികൾ ഉന്നയിച്ചത്. റോളർകോസ്റ്ററുകളിൽ നിന്നുള്ള ശബ്ദം കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ പാർക്ക് അധികൃതർ സ്വീകരിച്ചു. അതിനു ശേഷമാണ് റോളർകോസ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP