Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡ്രൈവർമാർ വേഗത കുറച്ചോളൂ; അയർലന്റിലെ റോഡുകളിൽ പുതിയതായി കൊണ്ടുവരുന്നത് 903 സ്പീഡ് സോണുകൾ; അപകടങ്ങൾ കുറയ്ക്കാനുള്ള പുതിയ ക്യാമറാ സംവിധാനം അടുത്താഴ്‌ച്ച മുതൽ പ്രവർത്തിച്ച് തുടങ്ങും

ഡ്രൈവർമാർ വേഗത കുറച്ചോളൂ; അയർലന്റിലെ റോഡുകളിൽ പുതിയതായി കൊണ്ടുവരുന്നത് 903 സ്പീഡ് സോണുകൾ; അപകടങ്ങൾ കുറയ്ക്കാനുള്ള പുതിയ ക്യാമറാ സംവിധാനം അടുത്താഴ്‌ച്ച മുതൽ പ്രവർത്തിച്ച് തുടങ്ങും

സ്വന്തം ലേഖകൻ

ടുത്താഴ്‌ച്ച മുതൽ രാജ്യത്തെ റോഡുകളിലൂടെ വേഗത കൂട്ടി പായുന്ന ഡ്രൈവർമാർ അല്പം കരുതലെടുത്തോളൂ.. റോഡുകളിൽ പുതിയതായി എത്താൻ പോകുന്നത് 903 സ്പീഡ് സോണുകൾ ആണ്. ഇതോടെ രാജ്യമെമ്പാടുമായി 1,322 സുരക്ഷാ ക്യാമറകൾ ഉണ്ടാകും.

രാജ്യത്തെ റോഡ് മരണങ്ങളിൽ മൂന്നിലൊന്ന് വേഗത കൂടുതൽ കൊണ്ട് സംഭവിക്കുന്നതിനാൽ അപകടകരമായ ഡ്രൈവിംഗിനെ തടയുകയെന്ന് ഉദ്ദേസത്തോടെയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. 17 ന് തിങ്കളാഴ്ച രാവിലെ 6.00 മുതൽ പുതിയ സുരക്ഷാ ക്യാമറ സോണുകൾ പ്രവർത്തി്ച്ച് തുടങ്ങുന്നതോടെ വേഗതയിൽ പായുന്ന ഡ്രൈവർമാർക്ക് പിടിവീഴും.

ഗാർഡകൾ തിങ്കളാഴ്‌ച്ച മുതൽ സാധാരണയായി പരിശോധനയ്ക്കായി നില്ക്കുന്ന സ്ഥലങ്ങളിൽ മാറ്റം ഉണ്ടാകും. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ പുതിയ സോണുകൾ കൊണ്ട് വരുന്നതിനൊപ്പം ഡ്രെവർ പെരുമാറ്റം മെച്ചപ്പെടുത്തിയതിനെ തുടർന്ന് 600 ഓളം സോണുകൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയും ചെയ്യും.

വേഗതയുമായി ബന്ധപ്പെട്ട കൂട്ടിയിടികൾ കുറയ്ക്കുക, പരിക്കുകൾ കുറയ്ക്കുക, ജീവൻ രക്ഷിക്കുക എന്നിവയാണ് ക്യാമറകളുടെ പ്രാഥമിക ലക്ഷ്യമെന്ന് ഗാർഡ പറയുന്നു.റോഡ് മരണങ്ങൾ 2000 ൽ 415 ൽ നിന്ന് 2019 ൽ 148 ആയി കുറഞ്ഞതായും ഗാർഡ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP