Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയർലണ്ട് മലയാളികളുടെ നിത്യജീവിതത്തിന്റെ ഏടുകളിൽ നടക്കുന്ന സംഭവങ്ങളും മറ്റും കോർത്തിണക്കി ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി; ഹ്രസ്വ ചിത്രം' പ്രേക്ഷക ശ്രദ്ധ നേടുന്നു

അയർലണ്ട് മലയാളികളുടെ നിത്യജീവിതത്തിന്റെ ഏടുകളിൽ നടക്കുന്ന സംഭവങ്ങളും മറ്റും കോർത്തിണക്കി ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി; ഹ്രസ്വ ചിത്രം' പ്രേക്ഷക ശ്രദ്ധ നേടുന്നു

സ്വന്തം ലേഖകൻ

യർലണ്ട് മലയാളികളുടെ നിത്യജീവിതത്തിന്റെ ഏടുകളിൽ നടക്കുന്ന സംഭവങ്ങളും മറ്റും കോർത്തിണക്കികൊണ്ട് ഡ്രീം ആൻഡ് പാഷൻ ഫിലിംസ് പുറത്തിറക്കുന്ന ' ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി ' റിലീസ് ചെയ്തു.

യൂറോപ്പിൽ താമസിക്കുന്ന ചില മലയാളികളുടെ വീടുകളിൽ നടന്നിട്ടുള്ളതും എന്നാൽ അഭിമാന പ്രശ്‌നം കാരണം പുറത്തു പറയാൻ സാധിക്കാത്തതും ചില കുടുംബങ്ങളെ വളരെ അധികം മാനസിക വ്യഥയിലാക്കിയിട്ടുള്ളതുമായ സങ്കിർണ്ണമായ ഒരു വിഷയത്തെ വളരെ ലാളിത്യത്തോടെയാണ് സംവിധായകൻ ബിപിൻ മേലേക്കുറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ഈ സീരിസിന്റെ പിന്നണിയിൽ മലയാള സിനിമയിൽ നിന്നുള്ളവരും സഹകരിക്കുന്നു എന്നുള്ളത് ശ്രദ്ധയമാണ് . ഇന്ദ്രൻസിന്റെ ചിത്രം വാമനന്റെ സംഗീത സംവിധായകനായ നിധിൻ ജോർജ്ജ് ആണ് ഗാനം ആലപിച്ചിരിക്കുന്നതും ബിജിഎം കൊടുത്തിരിക്കുന്നത് , അതോടൊപ്പം വെബ് സീരീസ്, നിരവധി ആൽബങ്ങൾ എന്നിവക്കെല്ലാം ഗാനരചന, സംഗീതം നൽകിയിട്ടുള്ള യാസിർ പരത്തക്കാടാണ് ഗാന രചനയും സംഗീതവും നൽകിയിരിക്കുന്നത്.
നിർമ്മാണം:നിഷ ബിപിൻ , കാമറ-എഡിറ്റിങ് : ജോയ്സൺ , അസോസിയേറ്റ് കാമറ : അശ്വിൻ.

അവതാരകനും , തീയേറ്റർ നാടകങ്ങൾ, ഷോർട് ഫിലിമുകൾ എന്നിവയിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോസഫ് അങ്കമാലി ആണ് ജോണിക്കുട്ടി ആയി വേഷമിടുന്നത് . കൂടാതെ ഫേബ പോൾ , അലീന ജിജോ, റെജി വർഗ്ഗിസ് , എൽദോ ജോൺ, ജോയൽ ബിപിൻ, ദിയ പ്രിൻസ് എന്നിവരും അഭിനയിക്കുന്നു .

യൂട്യൂബ് ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക :-

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP