Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോഗ്യമേഖലയ്ക്കായി കൂടുതൽ പദ്ധതികൾ : 6000 പേരെ നിയമിക്കും; എനർജി ബില്ലിൽ 600 യൂറോ ഇളവ്; ജനങ്ങൾക്ക് ആശ്വാസ നല്കി ബജറ്റ്

ആരോഗ്യമേഖലയ്ക്കായി കൂടുതൽ പദ്ധതികൾ : 6000 പേരെ നിയമിക്കും; എനർജി ബില്ലിൽ 600 യൂറോ ഇളവ്; ജനങ്ങൾക്ക് ആശ്വാസ നല്കി ബജറ്റ്

സ്വന്തം ലേഖകൻ

 

ജീവിതച്ചെലവ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന അയർലണ്ടിലെ ജനസമാന്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് ധനമന്ത്രി പാസ്‌കൽ ഡോണ അവതരിപ്പിച്ചു. അയർലൻഡിൽ ധനകാര്യ വകുപ്പ് മന്ത്രി Paschal Donohoe ഉം Public Expenditure വകുപ്പ് മന്ത്രി Michael McGrath ചേർന്ന് Dail-ൽ ഇന്ന് ഉച്ചയോടെ അവതരിപ്പിച്ച അവതരിപ്പിച്ച ബജറ്റിൽ നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളുമുണ്ടായി. 11 ബില്യൺ യൂറോ മൂല്യം വരുന്ന ബജറ്റിൽ കുതിച്ചുയരുന്ന ജീവിതച്ചെലവ് നേരിടാൻ കുടുംബങ്ങളെയും ബിസിനസ്സുകളെയും സഹായിക്കുന്നതിന് നിരവധി കാര്യങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്.

ഒപ്പം മലയാളികളടക്കം ഏറെ പേർ ജോലി ചെയ്യുന്ന ആരോഗ്യ മേഖലയ്ക്കും സംഭാവന നല്കുന്നതാണ് ബഡ്ജറ്റ് .ഇന്ത്യക്കാരടക്കമുള്ളവർക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ് ആരോഗ്യ മേഖലയിൽ പുതിയ റിക്രൂട്ട്മെന്റുകൾ നടത്തുമെന്ന പ്രഖ്യാപനം. ആറായിരം പേരെ അധികമായി നിയമിക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ ഇതിൽ എത്ര നേഴ്സുമാർ ഉണ്ടാവുമെന്നും എത്ര മിഡ് വൈഫുമാർ ഉണ്ടാവുമെന്നും വ്യക്തമാക്കിയിട്ടില്ല.

ആരോഗ്യ മേഖലയ്ക്കായി 23.4 ബില്ല്യൺ യൂറോയാണ് മാറ്റി വച്ചിരിക്കുന്നത്. ഹോസ്പിറ്റലുകളിലെ ഇൻ പേഷ്യന്റ് ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്. സൗജന്യ ജിപി പരിചരണ പദ്ധതിയിൽ ആറ് , ഏഴ് വയസ്സുള്ള കുട്ടികളെക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കും. കൂടാതെ ജീവിത ചെലവ് കുറയ്ക്കാൻ ശിശു സംരക്ഷണ ചെലവുകൾ വെട്ടിക്കുറയ്ക്കൽ, ക്ഷേമ പെൻഷനുകളുടെ വർദ്ധനവ്, വാടകക്കാർക്കുള്ള സാമ്പത്തിക പിന്തുണ, വീടുകൾക്കുള്ള ഊർജ്ജ ക്രെഡിറ്റുകൾ എന്നിവ ഉൾപ്പെടുന്ന ബജറ്റാണ് പുറത്ത് വരുന്നത്.

11 ബില്യൺ യൂറോയുടെ ബജറ്റിൽ ജീവിത ചെലവ് വർധനയെ നേരിടാൻ മാത്രം 4.1 ബില്യൺ യൂറോ പാക്കേജ് അനുവദിച്ചു . 6.9 ബില്യൺ യൂറോ മറ്റ് പദ്ധതികൾക്കും ബജറ്റിലെ മറ്റ് പ്രധാന ചെലവുകൾക്കുമായി നീക്കിവയ്ക്കും.

എല്ലാ കുടുംബങ്ങൾക്കും 600 യൂറോയുടെ വൈദ്യുതി ക്രെഡിറ്റ് മൂന്ന് ഗഡുക്കളായി നൽകും, ഇന്ധനത്തിനും ഗ്യാസിനുമുള്ള എക്‌സൈസ് തീരുവ കുറവും , എനെർജിക്ക് മേലുള്ള 9 ശതമാനം എന്ന കുറഞ്ഞ വാറ്റ് നിരക്കും 2023 ഫെബ്രുവരി 28 വരെ നിലനിർത്തും.

പ്രതിവാര സാമൂഹ്യക്ഷേമ ഫണ്ടിൽ 12 യൂറോയുടെ വർദ്ധിനയുണ്ടാകും
ഇന്ധന അലവൻസ് വർദ്ധിപ്പിക്കുകയും പദ്ധതി വിപുലീകരിക്കുകയും ചെയ്യും
20 സിഗരറ്റുകളുള്ള പാക്കിന് 50 സെന്റ് നികുതി വർദ്ധന നടപ്പിലാക്കും. മറ്റ് പുകയില ഉൽപ്പന്നങ്ങൾക്ക് മേലും ആനുപാതികമായ വർദ്ധനവ് ഉണ്ടാകും.

കുറഞ്ഞ നിരക്കിനുള്ള ആദായനികുതി ബാൻഡ് 40,000 യൂറോയായി ഉയർത്തും.hormone replacement, nicotine replacement, ആർത്തവ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് മേലുള്ള വാറ്റ് നിരക്ക് പൂജ്യമാക്കും.12 മാസ കാലയളവിൽ 30 ദിവസത്തിൽ താഴെ മാത്രം വാടകക്കാർ താമസിച്ച റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്ക് Vacant property tax ബാധകമാക്കും.

Help to Buy സ്‌കീം 2024 അവസാനം വരെ നീട്ടും,പ്രതിവർഷം €500 മൂല്യമുള്ള വാടക നികുതി ക്രെഡിറ്റ് അനുവദിക്കും,ശിശു സംരക്ഷണ ചെലവിൽ 25 ശതമാനം ഇളവ്,എല്ലാ പ്രൈമറി സ്‌കൂൾ കുട്ടികൾക്കും സൗജന്യ സ്‌കൂൾ പുസ്തകങ്ങൾ നൽകുന്നതിന് ധനസഹായം,എല്ലാവരുടെയും ഹോസ്പിറ്റൽ ഇൻപേഷ്യന്റ് ചാർജുകൾ എടുത്തുകളയാൻ പദ്ധതി,ശരാശരി വരുമാനത്തിലോ അതിൽ താഴെയോ ഉള്ള ആളുകൾക്ക് സൗജന്യ ജിപി പരിചരണം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP