Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയർലന്റിൽ വിവാഹ പാർട്ടികളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ഉയർത്തണമെന്ന് ആവശ്യം ശക്തം; പ്രതിഷേധവുമായി വിവാഹ വസ്ത്രമണിഞ്ഞ സ്ത്രീകൾ; അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രി സഭയിൽ

അയർലന്റിൽ വിവാഹ പാർട്ടികളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ഉയർത്തണമെന്ന് ആവശ്യം ശക്തം; പ്രതിഷേധവുമായി വിവാഹ വസ്ത്രമണിഞ്ഞ സ്ത്രീകൾ; അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രി സഭയിൽ

സ്വന്തം ലേഖകൻ

രാജ്യത്ത് വിവാഹ പാർട്ടികളിൽ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യത. ഇന്ന് ചേരുന്ന കാബിനറ്റ് ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്.

ഇക്കാര്യം ഉന്നയിച്ച് ഇന്ന് ഡബ്ലിനിൽ 'മണവാട്ടിമാരുടെ' പ്രതിഷേധം അരങ്ങേറും. വിവാഹവസ്ത്രമണിഞ്ഞ ഒരുപിടി സ്ത്രീകൾ പ്രതിഷേധപ്രകടനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവാഹച്ചടങ്ങുകളിലെ ക്ഷണിതാക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ ഇന്ന് ചർച്ച നടത്താനിരിക്കെയാണ് പ്രതിഷേധം.

ഇൻഡോർ ഡൈനിംഗുകളിൽ വാക്സിനേഷൻ പൂർത്തിയായവർക്കും ഒപ്പം ആറ് മാസത്തിനകം കോവിഡ് വന്ന് ഭേദമായവർക്കും പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ വിവാഹ പാർട്ടികൾക്ക് പരമാവധി 100 പേരെയെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം.

ഓഗസ്റ്റ് 5 മുതൽ 50 മുതൽ 100 പേർക്ക് വരെ വിവാഹ പാർട്ടികളിൽ പങ്കെടുക്കാവുന്ന രീതിയിലുള്ള നിർദ്ദേശം കാബിനറ്റ് യോഗത്തിനു ശേഷം സർക്കാർ പുറത്തിറക്കുമെന്നാണ് കരുതുന്നത്.കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നിലവിൽ വിവാഹച്ചടങ്ങുകളിൽ പരമാവധി 50 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുക.
ഉച്ചയ്ക്ക് 12 മണിയോടെ വിവാഹവസ്ത്രമണിഞ്ഞ മണവാട്ടികൾ Baggot Street-ലുള്ള ആരോഗ്യവകുപ്പിന്റെ ഓഫീസിന് മുന്നിൽ സംഘടിക്കാനും, അവിടെ നിന്ന് പ്രകടനമായി Merrion Street upper-ലുള്ള സർക്കാർ മന്ദിരത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലേയ്ക്ക് പോകാനുമാണ് തീരുമാനം. Wedding International Professionals Association (WIPA) ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP