Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയർലന്റിലെ പബ്ബുകളിലും റസ്റ്റോറന്റുകളിലും ഇൻഡോർ ഡൈനിംഗുകൾ തുറക്കുന്നത് 26 മുതൽ; ചിലവഴിക്കാവുന്ന സമയപരിധി സംബന്ധിച്ചും നിബന്ധനകൾ സംബന്ധിച്ചും അന്തിമ തീരുമാനം ഇന്ന്

അയർലന്റിലെ പബ്ബുകളിലും റസ്റ്റോറന്റുകളിലും ഇൻഡോർ ഡൈനിംഗുകൾ തുറക്കുന്നത് 26 മുതൽ; ചിലവഴിക്കാവുന്ന സമയപരിധി സംബന്ധിച്ചും നിബന്ധനകൾ സംബന്ധിച്ചും അന്തിമ തീരുമാനം ഇന്ന്

സ്വന്തം ലേഖകൻ

യർലന്റിലെ പബ്ബുകളിലും റസ്റ്റോറന്റുകളിലും ഇൻഡോർ ഡൈനിംഗുകൾ26 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കർ പറഞ്ഞു. ഇൻഡോർ ഡൈനിംഗുകൾ വാക്സിൻ സ്വീകരിച്ചവർക്കായി മാത്രം തുറന്നു നൽകുന്നതിന് സർക്കാർ കഴിഞ്ഞ ദിവസം നിയമഭേദഗതി കൊണ്ടുവന്നിരുന്നു.

എന്നാൽ പബ്ബുകളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കുമ്പോൾ ഇൻഡോർ ഡൈനിംഗിന് ഒരു മണിക്കൂർ 45 മിനിറ്റ് സമയപരിധി റദ്ദാക്കുമെന്ന് പ്രതീക്ഷ.മാത്രമല്ല കുട്ടികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ സർക്കാരും ചീഫ് മെഡിക്കൽ ഓഫീസറും തമ്മിൽ ഇപ്പോഴും അഭിപ്രായ വിത്യാസം നിലനിൽക്കുകയാണ്.
നിയമങ്ങൾ മാറാൻ സാധ്യതയുണ്ടെന്ന് മുതിർന്ന സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രാത്രി 11.30 ന് കർഫ്യൂ നിലവിലുള്ളതിനാൽ നിയന്ത്രണങ്ങൾ ഉണ്ടാവാനും സാധ്യത ഉണ്ട്.

നേരത്തെ ജൂലൈ 19 മുതൽ ഇൻഡോർ ഡൈനിംഗുകൾ പ്രവർത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഡെൽറ്റാ വകഭേദ വ്യാപന ഭീഷണിയുടെ സാഹചര്യത്തിൽ ഇതുസംബന്ധിച്ച് ഏറെ ചർച്ചകൾ നടന്ന ശേഷമാണ് ജൂലൈ 26 മുതൽ തുറന്നു കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

കുട്ടികളെ ഇൻഡോർ ഡൈനിംഗുകളിലേയ്ക്ക് കൊണ്ടുപോകരുതെന്ന് കഴിഞ്ഞ ദിവസം ടോണി ഹോളോഹാൻ പറഞ്ഞിരുന്നു. എന്നാൽ ഗവൺമെന്റ് തീരുമാനം വാക്സിൻ സ്വീകരിച്ച രക്ഷിതാക്കൾക്കൊപ്പം കുട്ടികൾക്കും ഇൻഡോർ ഡൈനിംഗുകളിൽ പ്രവേശിക്കാമെന്നാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP