Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയർലന്റിൽ ഇന്ന് അർദ്ധരാത്രി മുതൽ പെട്രോളിനും ഡീസലിനും വില വർദ്ധിക്കും; അവശ്യവസ്തുക്കളുടെ വില വർദ്ധനവിനും സാധ്യത; കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ മലയാളികൾക്കു സാധിക്കില്ലേ?

അയർലന്റിൽ ഇന്ന് അർദ്ധരാത്രി മുതൽ പെട്രോളിനും ഡീസലിനും വില വർദ്ധിക്കും; അവശ്യവസ്തുക്കളുടെ വില വർദ്ധനവിനും സാധ്യത; കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ മലയാളികൾക്കു സാധിക്കില്ലേ?

സ്വന്തം ലേഖകൻ

ഡബ്ലിൻ: കാർബൺ നികുതി ഉയർത്തിയതുകൊണ്ട് ഇന്ന് അർദ്ധരാത്രി മുതൽ അയർലന്റിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 2.5 സെൻഡ് വെച്ച് വില കൂടുന്നതാകും. പെട്രോളിന്റെ വില കയറ്റം മറ്റു അവശ്യ സാധനങ്ങളുടെ വിലയേയും ബാധിക്കാൻ സാധ്യത ഉണ്ട്. സർക്കാർ കാർബൺ ടാക്‌സ് കൂട്ടിയതിനോട് അനുബന്ധിച്ചാണ് പെട്രോൾ, ഡീസൽ വിലയും കൂടുന്നത്. ബജറ്റ് സമ്മേളനത്തിൽ തന്നെ പാസ്‌കൽ ഡോണോഹിയാണ് ഇക്കാര്യം അറിയിച്ചത്.

സർക്കാർ ഒരു ടൺ കാർബൺ വാതകത്തിനു 7.50 യൂറോയാണ് കൂട്ടിയിരിക്കുന്നത്. 26 യൂറോ ഉണ്ടായിരുന്ന കാർബൺ നികുതി 33.50 യൂറോയിലോട്ടാണ് ഉയർന്നിരിക്കുന്നത്. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കാലാവസ്ഥ വ്യതിയാനം കുറയ്ക്കാനുള്ള പ്രവർത്തികൾക്ക് വിനിയോഗിക്കും. ഈ നികുതി സമ്പദ് വ്യവസ്ഥയെ പതുക്കെ ഡികാർബോണിസ് ചെയ്യാനും അത് വഴി ജീവിത നിലവാരം ഉയർത്താനും സഹായിക്കും എന്നും പാസ്‌കൽ ഡോണോഹി കൂട്ടിച്ചേർത്തു.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന മലയാളികളടക്കമുള്ള സമൂഹത്തിന് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടാണ് ഈ വിലക്കയറ്റവും എത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP