Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയർലന്റിലെ കുട്ടികൾക്കിടയിലെ കോവിഡ് വ്യാപനം വർധിക്കുന്നു; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് നൂറോളം കുട്ടികൾക്ക്

അയർലന്റിലെ കുട്ടികൾക്കിടയിലെ കോവിഡ് വ്യാപനം വർധിക്കുന്നു; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് നൂറോളം കുട്ടികൾക്ക്

സ്വന്തം ലേഖകൻ

കുട്ടികളിൽ കോവിഡ് വ്യാപനം വർധിക്കുന്നു. 5-നും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോവിഡ്-19 വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 100-ഓളം കുട്ടികളിൽ രോഗം സ്ഥിരീകരിച്ചു.

സ്‌കൂളുകൾ വീണ്ടും തുറന്നു കഴിഞ്ഞാൽ ക്ലസ്റ്ററുകൾ വർധിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാൽ അവ വീട്ടിൽ തന്നെ ആരംഭിക്കുന്നുവെന്നതിന്റെ സൂചനകളാണെന്ന് PHET-യുടെ എപ്പിഡെമോളജിക്കൽ മോഡലിങ് അഡൈ്വസറി ഗ്രൂപ്പ് ചെയർമാൻ പ്രൊഫസർ ഫിലിപ്പ് നോലൻ പറഞ്ഞു.

അയർലണ്ടിലെ കൊറോണ ബാധിതരുടെ ആകെ എണ്ണം 27,969 ആയി. ഇതുവരെ 1,777 പേരാണ് രോഗം ബാധിച്ച് മരണമടഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP