Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

അയർലന്റിലെ സ്‌കൂളുകൾ ഓഗസ്റ്റ് 31ന് തുറക്കും; സ്‌കൂളുകൾ പാലിക്കേണ്ടത് കർശന നിർദ്ദേശങ്ങൾ; പദ്ധതികൾ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്

അയർലന്റിലെ സ്‌കൂളുകൾ ഓഗസ്റ്റ് 31ന് തുറക്കും; സ്‌കൂളുകൾ പാലിക്കേണ്ടത് കർശന നിർദ്ദേശങ്ങൾ; പദ്ധതികൾ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകൻ

ഡബ്ലിൻ: കർശന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഓഗസ്റ്റ് 31ന് അയർലന്റിലെ സ്‌കൂളുകൾ തുറക്കും. ഇതിനുള്ള പദ്ധതികൾ തയ്യാറാക്കിയതായി വിദ്യാഭ്യാസ വകുപ്പുമന്ത്രി നോർമ്മാ ഫോളി അറിയിച്ചു.

കർശനമായ ആരോഗ്യ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് സ്‌കൂളുകൾ തുറക്കുക. വിദ്യാർത്ഥികൾ, അദ്ധ്യാപകർ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവരും സാമൂഹിക അകലം പാലിക്കണം. ഇത് ഉറപ്പുവരുത്തുന്നതിനായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നതാണ്.

മൂന്നാം ക്ലാസ്സിന് താഴെയുള്ള കുട്ടികൾക്ക് സാമൂഹിക അകലം പാലിക്കേണ്ട ആവശ്യകതയില്ല. പ്രൈമറി സ്‌കൂൾ കുട്ടികൾക്കായി പോഡ് ബബിളുകൾ സജ്ജീകരിക്കും. രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം.

ജിം, ലൈബ്രറികൾ, മ്യൂസിക് റൂമുകൾ, സയൻസ് റൂമുകൾ; കൂടാതെ അടുത്തുള്ള കമ്മ്യൂണിറ്റി, പാരിഷ് ഹാളുകൾ എന്നിവ ക്ലാസ്സ് മുറികളായി ഉപയോഗിക്കും. സ്‌കൂളുകളിൽ കൂടുതൽ അദ്ധ്യാപകരെ നിയമിക്കുകയും വിപുലമായ ക്ലീനിങ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ്കൾ ഉപയോഗത്തിൽ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.

200 മില്യൺ യൂറോയുടെ പദ്ധതികളാണ് വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി സർക്കാർ നടപ്പിലാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP