Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

കാൻസർ രോഗത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിൽ; ഒടുവിൽ മരണത്തിനു കീഴടങ്ങി ഡബ്ലിനിലെ മലയാളി നഴ്‌സ്; സോമി ജേക്കബ്ബിന് ആദരാഞ്ജകളർപ്പിച്ച് അയർലന്റിലെ മലയാളി സമൂഹം

കാൻസർ രോഗത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിൽ; ഒടുവിൽ മരണത്തിനു കീഴടങ്ങി ഡബ്ലിനിലെ മലയാളി നഴ്‌സ്; സോമി ജേക്കബ്ബിന് ആദരാഞ്ജകളർപ്പിച്ച് അയർലന്റിലെ മലയാളി സമൂഹം

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഏതാനും മാസങ്ങളായി കാൻസർ ചികിത്സയിലായിരുന്ന ഡബ്ലിനിലെ മലയാളി നഴ്‌സ് വിട വാങ്ങി. താലയിലെ 10 സ്വിഫ്റ്റ് ബ്രൂക്ക് ക്ലോസിലെ താമസക്കാരിയും, ഹാരോൾഡ് ക്രോസ് ഹോസ്പീസിലെ സ്റ്റാഫ് നഴ്‌സുമായിരുന്ന സോമി ജേക്കബ് ആണ് മരിച്ചത്. 62 വയസ് പ്രായമുണ്ടായിരുന്ന സോമി ഇന്ന് രാവിലെയാണ് മരണത്തിനു കീഴടങ്ങിയത്.

കാൻസർ രോഗനിർണ്ണയത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. പാലിയേറ്റിവ് കെയറിൽ ആയിരുന്ന സോമി ജേക്കബിനെ കഴിഞ്ഞ ആഴ്ചയാണ് താലയിലെ വീട്ടിലേക്ക് കൊണ്ടുവന്നിത്. ഇന്ന് രാവിലെ അഞ്ച് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

Stories you may Like

പത്തനംതിട്ട കോഴഞ്ചേരി കൈതവനമല വർഗീസ് മാത്യുവിന്റെ മകളായ സോമി ജേക്കബ് 2004 മുതൽ അയർലന്റിൽ ജോലി ചെയ്തുവരികയായിരുന്നു. വിമൽ ജേക്കബ്ബ്, വിപിൻ ജേക്കബ്ബ് എന്നിവർ മക്കളാണ്. മരുമകൾ: അഞ്ജു ഐസക്ക്. സംസ്‌കാരം പിന്നീട് നടത്തപ്പെടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP