Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

കോവിഡ് പ്രതിസന്ധി കാലത്താണോ നിങ്ങൾക്കു കുഞ്ഞ് ജനിച്ചത്? എങ്കിൽ നിങ്ങളെ തേടിയെത്തുന്നത് നിരവധി ആനുകൂല്യങ്ങൾ

കോവിഡ് പ്രതിസന്ധി കാലത്താണോ നിങ്ങൾക്കു കുഞ്ഞ് ജനിച്ചത്? എങ്കിൽ നിങ്ങളെ തേടിയെത്തുന്നത് നിരവധി ആനുകൂല്യങ്ങൾ

സ്വന്തം ലേഖകൻ

ഡബ്ലിൻ: കോവിഡ് പ്രതിസന്ധിക്കിടെ കുഞ്ഞ് ജനിച്ച മാതാപിതാക്കൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഐറിഷ് സർക്കാർ. മൂന്നാഴ്ചത്തെ പേരന്റസ് ലീവ് കൂടുതലായി അനുവദിക്കുവാനാണ് സർക്കാർ തീരുമാനം. കോവിഡ് പ്രതിസന്ധി കാലത്ത് നിരവധി ബുദ്ധിമുട്ടുകളാണ് അമ്മമാരും പങ്കാളികളും നേരിട്ടിരുന്നത്. ഇവയൊക്കെ സർക്കാരിന്റെ ശ്രദ്ധയിലെത്തിയതോടെയാണ് കൂടുതൽ പേരന്റ്സ് ലീവ് അനുവദിച്ചുകൊണ്ട് മന്ത്രിസഭാ തീരുമാനമുണ്ടായത്.

കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ മാതാപിതാക്കൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ പ്രത്യേകിച്ചും 2019 നവംബർ ഒന്നിന് ശേഷം ജനിച്ച കുട്ടികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി ഗോർമാൻ പറഞ്ഞു. അടുത്ത ബജറ്റിലും പെറ്റേണിറ്റി ലീവ് ദീർഘിപ്പിക്കുന്നത് പരിശോധിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ആഴ്ചയിൽ 245 യൂറോ എന്ന വീതമാണ് അവധി ആനുകൂല്യം ലഭിക്കുക.

നിലവിൽ 22 ആഴ്ചയാണ് പേരന്റൽ ലീവ് ലഭിക്കുക. കുട്ടിയുടെ ആദ്യ വർഷം മാതാപിതാക്കൾ കൂടുതൽ സമയം കുട്ടിയോടൊപ്പം ചിലവഴിക്കേണ്ടതിനായി ക്രമപ്പെടുത്തിയ പേരന്റൽ ലീവ് 2020 സെപ്റ്റംബർ മുതൽ 26 ആഴ്ചയാക്കി വർധിപ്പിക്കും. ഇത് ശമ്പളമില്ലാത്ത അവധിയാണ്. അതേ സമയം, കുട്ടിയുടെ ആദ്യ വർഷം ശമ്പളത്തോട് കൂടി മാതാപിതാക്കൾക്ക് (രണ്ടു പേർക്കും) അനുവദിക്കപ്പെട്ടിരിക്കുന്നതാണ് പേരന്റ്സ് ലീവ്. ഇതിലാണ് ഇപ്പോൾ വർദ്ധനവ് വരുത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP