Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയർലന്റ് മലയാളി ആയിരുന്ന അങ്കമാലി സ്വദേശി ഓസ്‌ട്രേലിയയിൽ കുഴഞ്ഞു വീണു മരിച്ചു; മരണമെത്തിയത് പ്രഭാത സൈക്കിൾ സവാരിക്കിടെ; മെജോയുടെ അപ്രതീക്ഷിത മരണവാർത്തയുടെ ഞെട്ടലിൽ അയർലന്റ്, ഓസ്‌ട്രേലിയൻ മലയാളികളും സുഹൃത്തുക്കളും

അയർലന്റ് മലയാളി ആയിരുന്ന അങ്കമാലി സ്വദേശി ഓസ്‌ട്രേലിയയിൽ കുഴഞ്ഞു വീണു മരിച്ചു; മരണമെത്തിയത് പ്രഭാത സൈക്കിൾ സവാരിക്കിടെ; മെജോയുടെ അപ്രതീക്ഷിത മരണവാർത്തയുടെ ഞെട്ടലിൽ അയർലന്റ്, ഓസ്‌ട്രേലിയൻ മലയാളികളും സുഹൃത്തുക്കളും

സ്വന്തം ലേഖകൻ

ങ്കമാലി സ്വദേശി ഓസ്‌ട്രേലിയയിൽ കുഴഞ്ഞു വീണു മരിച്ചു. ന്യൂ സൗത്ത് വെയിൽസിലെ പോർട്ട് മക്വയറിൽ താമസിക്കുന്ന അങ്കമാലി നോർത്ത് കിടങ്ങൂർ കുന്നപ്പിള്ളി കുടുംബാംഗമായ മെജോ വർഗീസ് ആണ് മരിച്ചത്. 36 വയസ് മാത്രമായിരുന്നു പ്രായം. പ്രഭാത സൈക്കിൾ സവാരി ചെയ്യവേ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ എമർജൻസി പാരാമെഡിക്സ് എത്തുകയും തുടർന്ന് ആംബുലൻസിൽ പോർട്ട് മക്വയർ ബേസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പതിനൊന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പോർട്ട് മക്വയറിലുള്ള ഒരു നഴ്സിങ് ഹോമിൽ നഴ്സായി ജോലി നോക്കി വരുകയായിരുന്നു മെജോ. ഭാര്യ സൗമ്യാ പോർട്ട് മക്വയറിർ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്നു. അഞ്ചു വയസുള്ള ജോൺസ് മകനാണ്.

അയർലന്റിലെ റാത്തോത്തിൽ താമസിച്ചിരുന്ന മെജോയും കുടുംബവും 2013 അവസാനമാണ് ഓസ്ട്രേലിയക്ക് കുടിയേറിയത്. അയർലന്റിലെ അറിയപ്പെടുന്ന ബാഡ്മിന്റൺ താരമായിരുന്ന മെജോ കെബിസിയുടെ സജീവപ്രവർത്തകനും ആയിരുന്നു. അയർലന്റിലെ ഹിൽ ബ്രൂസ് നഴ്സിങ്ഹോമിൽ സ്റ്റാഫ് നഴ്സായാണ് ജോലി ചെയ്തിരുന്നത്. മെജോയുടെ ആകസ്മിക വേർപാടിന്റെ ഞെട്ടലിലാണ് അയർലന്റിലെ സുഹൃത്തുക്കളും ഓസ്ട്രേലിയൻ മലയാളികളും സുഹൃത്തുക്കളും. ശവസംസ്‌ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP