Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ഭവനം കൂടി പൂർത്തിയാകുന്നു; ആത്മ സംതൃപ്തിയോടെ ഡബ്ലിൻ സീറോ മലബാർ സഭ

സ്വന്തം ലേഖകൻ

2019 ലെ പ്രകൃതിക്ഷോഭത്തിൽ കനത്ത നാശം നേരിട്ട വടക്കൻ കേരളത്തിലെ ജനങ്ങൾക്കായി ഡബ്ലിൻ സീറോ മലബാർ സഭ സമാഹരിച്ച തുകകൊണ്ട് തലശേരി അതിരുപതയിൽ കച്ചേരിക്കടവ് ഇടവക അതിർത്തിയിൽ നിർമ്മിക്കുന്ന ഭവനത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നു. കോവിഡ് മൂലം മുടങ്ങിയ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 8,725 യൂറോയാണ് ദുരിതാശ്വാസനിധിയിലേയ്ക്ക് വിവിധ കുർബ്ബാന സെന്ററുകളിൽനിന്ന് സമാഹരിച്ചത്. ഈ വർഷം ഡബ്ലിൻ സീറോ മലബാർ സഭ നിർമ്മിച്ചുനൽകുന്ന രണ്ടാമത്തെ ഭവനം ആണിത്.

താല കുർബാന സെന്റർ കഴിഞ്ഞവർഷത്തെ തിരുനാൾ സുദേന്തിമാരിൽനിന്ന് സമാഹരിച്ച 8,200 യൂറോ ഉപയോഗിച്ച് മാനന്തവാടി രൂപതയുടെ ഇരുളം ഇടവക അതിർത്തിയിൽ നിർമ്മാണം പൂർത്തീകരിച്ച ഭവനത്തിൽ താമസമാരംഭിച്ചു. മറ്റ് കുർബാന സെൻസറുകളും ഓരോ ഭവന നിർമ്മാണത്തിന് ആവശ്യമായ തുക സമാഹരിച്ചു വരുന്നു.

2018 ലെ പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് ഡബ്ലിൻ സീറോ മലബാർ സഭ സമാഹരിച്ച 41,79,270 രൂപയിൽ ഇടുക്കി, ചങ്ങനാശ്ശേരി, എറണാകുളം, ഇരിഞ്ഞാലക്കുട മേഖലകളിലെ വിവിധ മതക്കാരായ അർഹതപ്പെട്ട നാല്പത് കുടുംബങ്ങൾക്ക് 1 ലക്ഷം രൂപവീതം അതാത് രൂപതകളിലെ സോഷ്യൽ സർവീസ് സൊസൈറ്റികൾ വഴി കൈമാറിയിരൂന്നു. കൂടാതെ, 179,270 രൂപയുടെ നേരിട്ടുള്ള സഹായങ്ങളും.

2019-20 വർഷത്തിൽ മാത്രം വിവാഹ സഹായ ആവശ്യത്തിനായി 3,093 യൂറോയും, ചികിത്സാ ചെലവുകൾക്കായി 7,787 യൂറോയും, മറ്റ് സഹായങ്ങൾ എന്നനിലയിൽ 1,285 യൂറോയും വിവിധ കുർബ്ബാന സെന്ററുകളുടെ സഹായത്തോടെ നൽകുകയുണ്ടായി. ചാരിറ്റബിൾ റഗുലേറ്ററുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്.

മരണാനന്തര സഹായ നിധി - കുടുംബാഗങ്ങളുടെ ആകസ്മിക വേർപാടുമൂലം വിഷമിക്കുന്ന അയർലണ്ടിലെ ഇന്ത്യൻ കുടിയേറ്റ കുടുംബങ്ങൾക്ക് ഒരുകൈത്താങ്ങ് എന്ന നിലയിൽ 2011 ൽ ആരംഭിച്ച മരണാനന്തര സഹായ നിധി 2011-2018 കാലയളവിൽ 18 കുടുംബങ്ങൾക്കായി 70,348 യൂറോയും 2019-20 കാലയളവിൽ 6 കുടുംബങ്ങൾക്കായി 14,556 യൂറോയും വിതരണം ചെയ്തു.

കോവിഡ് 19 ന്റെ ആരംഭഘട്ടത്തിൽ ഹെൽപ്പ് ലൈൻ ആരംഭിക്കുകയും അതുവഴിയും അല്ലാതെയും പ്രാദേശിക വിഭവസമാഹരണത്തിലൂടെ ആവശ്യക്കാർക്ക് സഹായമാകാൻ സഭയ്ക്ക് കഴിഞ്ഞു.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വരവ് ചെലവ് കണക്കുകൾ കുർബാന സെന്ററുകളിലെ ട്രസ്റ്റിമാരും, മറ്റ് പ്രധിനിധികളും ഉൾപ്പെടുന്ന ഡബ്ലിൻ സോണൽകമ്മറ്റിയിൽ മാസംതോറും അവതരിപ്പിക്കുകയും വാർഷിക കണക്ക് ദേവാലയങ്ങളിൽ അവതരിപ്പിക്കുകയും ചെയ്തുവരുന്നു. ഇന്റേണൽ ഓഡിറ്റിങ്ങിനും തുടന്നുള്ള നിയമ പരമായ ഓഡിന്റിങ്ങിനും ശേഷം റിപ്പോർട്ട് റവന്യൂ, ചാരിറ്റി റെഗുലേറ്ററി, ഡബ്ലിൻ അതിരൂപതാ തുടങ്ങിയ അധികാരികൾക്ക് സമർപ്പിക്കുകയും തുടർന്ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. www.syromalabar.ie എന്ന വെബ്‌സൈറ്റിലെ പാരീഷ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ പ്രവേശിക്കുന്നവർക്ക് തങ്ങളുടെ കുർബാന സെന്ററിലേയും ഡബ്ലിൻ സോണലിലേയും ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് ലഭ്യമാണ്. Hayden Brown Chartered Accountants ഔദ്യോഗിക ഓഡിറ്റർ ആയും Mason Hayes & Curran നിയമോപദേശകർ ആയും തുടരുന്നൂ.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളെ സഹായിക്കുവാൻ താത്പര്യമുള്ളവർക്ക് www.syromalabar.ie എന്ന വെബ്‌സൈറ്റിലൂടെ സാമ്പത്തിക സഹായം നൽകുവാൻ അവസരമുണ്ട്.

ദുരിതബാധിതർക്ക് കൈതാങ്ങാകാനുള്ള ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഏവർക്കും നന്ദി രേഖപ്പെടുത്തുന്നതായി സഭാ നേതൃത്വം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP