Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയർലണ്ടിൽ മോഷണം പെരുകുന്നു; ആദ്യ ഒമ്പതു മാസത്തിനിടെ ഉണ്ടായത് 30,000 ത്തോളം കേസുകൾ; ക്രിസ്മസ് കാലത്ത് ജാഗ്രത പാലിക്കാൻ കുടുംബങ്ങൾക്ക് നിർദ്ദേശം

അയർലണ്ടിൽ മോഷണം പെരുകുന്നു; ആദ്യ ഒമ്പതു മാസത്തിനിടെ ഉണ്ടായത് 30,000 ത്തോളം കേസുകൾ; ക്രിസ്മസ് കാലത്ത് ജാഗ്രത പാലിക്കാൻ കുടുംബങ്ങൾക്ക് നിർദ്ദേശം

യർലണ്ടിൽ കള്ളനെ പേടിപ്പിച്ച് പുറത്തിറങ്ങാനും അകത്തിരിക്കാനും കഴിയാത്ത സ്ഥിതിയാണപ്പോൾ. മോഷണങ്ങളും ഭവനഭേദനങ്ങളും ഗണ്യമായി വർധിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സെൻട്രൽ സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കനുസരിച്ച് ആദ്യ ഒമ്പത് മാസത്തിനിടയിൽ ഭവനഭേദനങ്ങളും മോഷണങ്ങളുമായി 30,000 ത്തോളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡബ്ലിനിൽ മാത്രം 12,688 മോഷണങ്ങളാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അയർലൻഡിൽ രജിസ്റ്റർ ചെയ്യപ്പെട്ട മോഷണങ്ങളുടെ എണ്ണം 26,747 ആയിരുന്നു. അതായത് മുൻവർഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. പ്രത്യേകിച്ചും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം. ലൈംഗിക കുറ്റകൃത്യങ്ങളിൽ 14.1 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ചതി, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളും 6.8 ശതമാനം വർധിച്ചിട്ടുണ്ട്. ഗാർഡയുടെ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ് സിഒഎ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

കുറ്റകൃത്യങ്ങളുടെ നിരക്ക് കുത്തനെ ഉയരുന്നത് അപകടകരമായ പ്രവണതയാണെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശം നൽകുന്നു. ക്രിസ്തുമസ് സമയത്ത് മോഷണങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വീട്ടുടമസ്ഥർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP