Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പീഡനം സഹിച്ച് ഇനിയാരും വീട്ടിൽ കഴിയേണ്ടാ; ധൈര്യമായി വീടു വിട്ടിറങ്ങാം; സാമൂഹ്യ ക്ഷേമ പദ്ധതിയുമായി അയർലന്റ്

പീഡനം സഹിച്ച് ഇനിയാരും വീട്ടിൽ കഴിയേണ്ടാ; ധൈര്യമായി വീടു വിട്ടിറങ്ങാം; സാമൂഹ്യ ക്ഷേമ പദ്ധതിയുമായി അയർലന്റ്

സ്വന്തം ലേഖകൻ

ഗാർഹിക പീഡനം അനുഭവിക്കുന്നവരെ സഹായിക്കാൻ സാമൂഹ്യക്ഷേമ പദ്ധതിയുമായി അയർലന്റ സർക്കാർ. ഭൂരിഭാഗം പേരും വീടു വിട്ടിറങ്ങിയാൽ എങ്ങോട്ടു പോകും എന്നറിയാതെ പീഡനം സഹിച്ച് കഴിയുന്നവരാണ്. ഇത്തരക്കാരെ സഹായിക്കാനുള്ള പദ്ധതിയണ് സർക്കാർ ഒരുക്കുന്നത്.

ഗാർഹിക പീഡനം അനുഭവിക്കുന്നവർക്ക് താമസസൗകര്യം ഉറപ്പുവരുത്തുന്നതാണ് ആദ്യ പദ്ധതി. ഇതിന്റെ ഭാഗമായി മൂന്ന് മാസത്തെ വാടക നൽകാനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് സാമൂഹ്യ സംരക്ഷണ വകുപ്പ് അറിയിച്ചു. വാടകയ്ക്ക് താമസിക്കുന്നവർക്ക് ചില സാഹചര്യങ്ങൾ കാരണം വാടക നൽകാൻ കഴിയാത്ത അവസ്ഥയിൽ അത് നൽകുന്നതിനായി സർക്കാർ നടപ്പിലാക്കിയ ക്ഷേമ സബ്സിഡി പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതിയും നടപ്പിലാക്കുക.

ഭവന നിർമ്മാണ സഹായ പെയ്മെന്റിൽ (HAP) നിന്ന് വ്യത്യസ്തമാണ് ഈ പദ്ധതി. ഗാർഹിക പീഡനത്തിന് ഇരയായി വീട് വിട്ടിറങ്ങുന്നവർക്ക് മൂന്ന് മാസ കാലയളവിൽ വാടക ലഭിക്കുന്നതിന് പരിശോധന ബാധകല്ല. അവശ്യമായി വന്നാൽ മൂന്ന് മാസം കൂടി ഈ സബ്‌സിഡി നീട്ടി നൽകും.

ആറുമാസത്തിനുശേഷവും താമസസൗകര്യം ആവശ്യമുണ്ടെങ്കിൽ പ്രാദേശിക അഥോറിറ്റിക്ക് അപേക്ഷ നൽകാമെന്നും സാമൂഹ്യ ഭവന നിർമ്മാണ പദ്ധതിയിലൂടെ വീട് ലഭിക്കുമെന്നും സർക്കാർ അറിയിച്ചു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ദേശീയ ഫ്രീ ഫോൺ ഹെൽപ്പ് ലൈൻ നമ്പറായ 1800 341 900 ൽ അടിയന്തിര സേവനങ്ങൾക്കായി ബന്ധപ്പെടാമെന്നും ഓർഗനൈസേഷൻ വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ നിർദ്ദേശങ്ങൾ ലഭിക്കുമെന്നും അവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP