Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയർലന്റിൽ മട്ടാഞ്ചേരി സ്വദേശി ജോർജ്ജ് ജോസ് വർഗീസിന് വിട; മരണമെത്തിയത് അസുഖബാധിതനായി ചികിത്സയിൽ കഴിയവേ; മൃതദേഹം ഇന്ന് സംസ്‌കരിക്കും

അയർലന്റിൽ മട്ടാഞ്ചേരി സ്വദേശി ജോർജ്ജ് ജോസ് വർഗീസിന് വിട; മരണമെത്തിയത് അസുഖബാധിതനായി ചികിത്സയിൽ കഴിയവേ; മൃതദേഹം ഇന്ന് സംസ്‌കരിക്കും

സ്വന്തം ലേഖകൻ

അയർലന്റിലെ ഗോൾവേ ട്യൂമിൽ താമസിക്കുന്ന ജോർജ്ജ് ജോസ് വർഗീസ് എന്ന ലിജു മരണത്തിനു കീഴടങ്ങി. 51 വയസ് മാത്രം പ്രായമുണ്ടായിരുന്ന ജോർജ്ജ് ഗോൾവേ യൂണിവേഴ്സിറ്റി ആശുപത്രിയിൽ അസുഖബാധിതനായി ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. അസുഖം എന്തായിരുന്നുവെന്നതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

15 വർഷത്തോളമായി അയർലന്റിൽ താമസിക്കുന്ന ലിജു ഗോൾവേ സെന്റ് തോമസ് സീറോ മലബാർ ഇടവകാംഗമാണ്. സ്റ്റാഫ് നഴ്സായ റെജി ലിജുവാണ് ഭാര്യ. ഏക മകൾ അലാന മരിയ കോളജ് വിദ്യാർത്ഥിനിയാണ്. സംസ്‌കാരം ഇന്ന് നടക്കും. സഭാ ചാപ്ല്യൻ ഫാ. ജോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി.

നാട്ടിൽ മട്ടാഞ്ചേരി താഴ്‌ശേരിൽ കുടുംബാംഗമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP