Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോൾവേയിലെ ഷാഹിൻ ഷാഹുലിന്റെ പിതാവ് നിര്യാതനായി

ഗോൾവേയിലെ ഷാഹിൻ ഷാഹുലിന്റെ പിതാവ് നിര്യാതനായി

സ്വന്തം ലേഖകൻ

ഗോൾവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സും ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (ജി ഐ സി സി) വർക്കിങ് കമ്മിറ്റി മെമ്പറും ആയ ഷാഹിൻ ഷാഹുലിന്റെ പിതാവ് ഷാഹുൽ ഹമീദ് (74 ) സ്വദേശമായ തിരുവനന്തപുരത്തു നിര്യാതനായി. അസുഖബാധിതനായിരുന്ന ഹമീദ് ഇന്നലെ രാവിലെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചാണ് നിര്യാതനായത്. സംസ്‌കാരം വൈകുന്നേരം തിരുവനന്തപുരത്തു നടന്നു.

മറ്റു മക്കൾ: മകൾ - ഷാനിഫ ഷിബു, മരുമകൻ ഡോ. ഷിബു ഷറഫുദീൻ (തിരുവനന്തപുരം), മകൻ - മുഹമ്മദ് അമീൻ (ദുബായ്), ഷമീൻ ഷാഹുൽ ഹമീദ് (ദുബായ്). ഷാഹിനും സ്റ്റാഫ് നഴ്‌സ് ആയ ഭാര്യ ഫൈസിയയും ഗോൾവായിലെ അഭിനോക്ക്‌മോയിൽ ആണ് താമസിക്കുന്നത്.

പരേതന്റെ നിര്യാണത്തിൽ ഗോൾവേ മലയാളീ സമൂഹം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP