Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലീമെറിക്കിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഇന്ത്യൻ വിദ്യാർത്ഥി പൂനാ സ്വദേശി; ലീമെറിക് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ അജിൻക്യ ആത്മഹത്യ ചെയ്തത് ജോലി ഓഫർ ലഭിച്ചതിന് പിന്നാലെ; സുഹൃത്തിന്റെ മരണം വിശ്വസിക്കാനാവാതെ സഹപാഠികൾ

ലീമെറിക്കിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഇന്ത്യൻ വിദ്യാർത്ഥി പൂനാ സ്വദേശി; ലീമെറിക് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ അജിൻക്യ ആത്മഹത്യ ചെയ്തത് ജോലി ഓഫർ ലഭിച്ചതിന് പിന്നാലെ; സുഹൃത്തിന്റെ മരണം വിശ്വസിക്കാനാവാതെ സഹപാഠികൾ

ലീമെറിക്ക് : കഴിഞ്ഞ ഞായറാഴ്‌ച്ച ലീമെറിക്കിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപാഠികളും സുഹൃത്തുക്കളും. ലീമെറിക് യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അജിൻക ജോലി ഓഫർ വന്നതിന് പിന്നാലെ ജീവനൊടുക്കിയത് എന്തിനെന്ന ചോദ്യമാണ് സഹപാഠികൾ ഉയർത്തുന്നത്.

മഹാരാഷ്ട്രയിലെ പൂണെയിൽ നിന്നുള്ള അജിൻക്യ ടികാസിനെ(24)യാണ് വാടകവീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച ഉച്ചയോടെയാണ് അജിൻക്യയെ ആത്മഹത്യ ചെയ്ത നിലയിൽ സുഹൃത്തുക്കൾ കണ്ടെത്തിയത്.ശനിയാഴ്ച രാത്രി ഒരു സുഹൃത്തിന്റെ ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്ത ശേഷം പിരിയുമ്പോഴും സന്തോഷവാനായാണ് അജിൻകയെ കാണപ്പെട്ടതെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു.

പൂണെയിലെ പ്രമുഖനായ ഡോക്റ്ററുടെ മകനായ അജിൻക്യയ്ക്ക് സാമ്പത്തിക ക്ലേശമോ,മറ്റെന്തെങ്കിലും വിഷമതകളോ ഉള്ളതായി അറിവില്ലെന്ന് സഹപാഠികൾ പറയുന്നു. പ്രോജക്റ്റ് മാനേജ്‌മെന്റ് എം എസ് സി കോഴ്‌സ് പൂർത്തിയായ അജിൻക ഫൈനൽ അസസ്‌മെന്റ് സമർപ്പിച്ച ശേഷം നിയമപ്രകാരമുള്ള രണ്ട് വർഷത്തെ സ്റ്റേ ബാക്കിന്റെ സമയത്ത് അയർലണ്ടിൽ ജോലി ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഇതിന്റെ ഭാഗമായി കോർക്കിലുള്ള ഒരു ഓട്ടമേഷൻ കമ്പനി അജിൻക്യയ്ക്ക് ജോലിയും ഓഫർ ചെയ്തിരുന്നു.സെപ്റ്റംബർ മുതൽ റൊമാനിയയിൽ 45 ദിവസത്തെ ട്രയിനിംഗിന് ശേഷം യൂകെ യിലായിരിക്കും പ്ളേസ് മെന്ററെന്നും കമ്പനി ഇദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ അജിൻക്യയുടെ ആത്മഹത്യക്കുള്ള കാരണം കണ്ടെത്താനാവാതെ പൊലീസും കുഴയുകയാണ്. അജിൻക്യ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു കത്ത് ലഭിച്ചതായി ഗാർഡ വെളിപ്പെടുത്തിയെങ്കിലും,ഉള്ളടക്കം എന്താണെന്ന് അറിവായിട്ടില്ല.ഗാർഡ അന്വേഷണം തുടരുകയാണ്

മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കുന്നതടക്കമുള്ള നടപടികൾക്ക് യൂണിവേഴ്‌സിറ്റി അധികൃതരുടെയും,ഇന്ത്യൻ എംബസിയുടെയും സഹകരണം തേടുകയാണ് വിദ്യാർത്ഥികൾ.അജിൻക്യയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.അവരും അയർലണ്ടിലേക്ക് ഉടൻ എത്തിച്ചേരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP