Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയർലന്റിൽ പബ്ബുകളും നൈറ്റ്ക്ലബ്ബുകളും കാസിനോകളും ഉടൻ തുറക്കേണ്ടതില്ല; കോവിഡ് ബാധ വർധിക്കുമ്പോൾ സർക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ

അയർലന്റിൽ പബ്ബുകളും നൈറ്റ്ക്ലബ്ബുകളും കാസിനോകളും ഉടൻ തുറക്കേണ്ടതില്ല; കോവിഡ് ബാധ വർധിക്കുമ്പോൾ സർക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ പബ്ബുകളും നൈറ്റ്ക്ലബ്ബുകളും കാസിനോകളും ഉടൻ തുറക്കേണ്ടതില്ലെന്ന് സർക്കാർ. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് അടുത്ത തിങ്കളാഴ്ച പബ്ബുകളും മറ്റും തുറക്കാനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആ തീരുമാനം പിൻവലിക്കുകയായിരുന്നു. പ്രധാനമന്ത്രി മൈക്കൽ മാർട്ടിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഭക്ഷണം നൽകുന്ന എല്ലാ പബ്ബുകളും റെസ്റ്റോറന്റുകളും രാത്രി 11 മണിക്ക് അടയ്ക്കുകയും വേണം.

മാത്രമല്ല, ഈ മാസം 10 മുതൽ കടകളിലും ഷോപ്പിങ് സെന്ററുകളിലും ഫേസ് മാസ്‌കുകൾ നിർബന്ധമാക്കും. ഇൻഡോർ-ഔട്ട്ഡോർ ഒത്തുചേരലിനുള്ള ആളുകളുടെ എണ്ണത്തിലെ നിയന്ത്രണവും അതേപടി തുടരും. ഇൻഡോർ ഇവന്റുകളായ കല്യാണത്തിനും മറ്റും 50 ആളുകൾക്ക് പങ്കെടുക്കാം. കൂടാതെ ജിഎഎ മാച്ചുകളിലെ പങ്കാളിത്തം 200 ആയി തുടരും. ഇത് 500 ആയി വർദ്ധിപ്പിക്കുമെന്ന് എഫ്ഐഐയും ജിഎഎയും പ്രതീക്ഷിച്ചിരുന്നു.

മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, കോവിഡ് പ്രതിരോധത്തിൽ അയർലണ്ട് ഇപ്പോഴും മികച്ച നിലയിലാണ്. അത് നിലനിർത്താനാണ് നിയന്ത്രണം തുടരുന്നതെന്നാണ് വിലയിരുത്തൽ. കൂടുതൽ ഇളവുകളിലേയ്ക്ക് ഇപ്പോൾ പോകേണ്ടതില്ലെന്നാണ് സർക്കാരിന് ലഭിച്ചിട്ടുള്ള ഉന്നത ആരോഗ്യതല നിർദ്ദേശം. ഫലത്തിൽ ഇളവുകളുടെ കാര്യത്തിൽ രാജ്യം മൂന്നാംഘട്ടത്തിൽത്തന്നെ തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP