Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെയ് 28 മുതൽ അയർലണ്ടിൽ എത്തുന്ന യാത്രക്കാർ ശ്രദ്ധിക്കുക! 14 ദിവസത്തേക്ക് സ്വയം ക്വാറന്റൈൻ ചെയ്യണമെന്ന് നിർദ്ദേശം; പാലിക്കാത്തവർക്ക് 2500 യൂറോ പിഴയും ആറു മാസം തടവും ശിക്ഷ

മെയ് 28 മുതൽ അയർലണ്ടിൽ എത്തുന്ന യാത്രക്കാർ ശ്രദ്ധിക്കുക! 14 ദിവസത്തേക്ക് സ്വയം ക്വാറന്റൈൻ ചെയ്യണമെന്ന് നിർദ്ദേശം; പാലിക്കാത്തവർക്ക് 2500 യൂറോ പിഴയും ആറു മാസം തടവും ശിക്ഷ

സ്വന്തം ലേഖകൻ

മെയ് 28 മുതൽ എയർപോർട്ട്, പോർട്ട് വഴി അയർലണ്ടിൽ എത്തുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറത്തിറക്കി. പബ്ലിക് ഹെൽത്ത് പാസഞ്ചർ ലൊക്കേറ്റർ ഫോം ഒപ്പിടുകയും കൂടാതെ, 14 ദിവസത്തേക്ക് സ്വയം ക്വാറന്റൈൻ ചെയ്യണമെന്നുമാണ് നിർദ്ദേശം.

അയർലന്റിൽ എത്തുന്നവർ ഒപ്പിട്ടു നൽകുന്ന പബ്ലിക് ഹെൽത്ത് പാസഞ്ചർ ലൊക്കേറ്റർ ഫോം വച്ച് യാത്രക്കാരെ നിരീക്ഷിക്കാനും സെൽഫ് ഐസൊലേഷൻ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണിത്. മെയ് 28 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഇത് പാലിച്ചില്ലെങ്കിൽ 2500 യൂറോ പിഴയും ആറു മാസം തടവുമാണ് ശിക്ഷ.

കൃത്യമായി ഇൻഫർമേഷൻ കൊടുക്കാതിരിക്കുകയും വ്യാജ വിലാസം കൊടുക്കുകയും ചെയ്യുന്നവർക്കെതിരെയും ഈ പിഴ ഈടാക്കുന്നതാണ്. ഈ നിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. സ്‌പെയിനും പോർച്ചുഗലും ഒക്കെ തുറന്നിടുമ്പോൾ അയർലൻഡ് അടച്ചിട്ടിരിക്കുകയാണ് എന്ന് ഒരു സന്ദേശമാണ് ഈ നിയമത്തിലൂടെ അയർലൻഡ് ലോകത്തിനു നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP