Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കരുതൽ വേണം; കോവിഡ് വൈറസിന്റെ രണ്ടാം തരംഗവും ഉണ്ടാകാൻ സാധ്യതയെന്ന് അയർലന്റ് ആരോഗ്യവകുപ്പ്

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കരുതൽ വേണം; കോവിഡ് വൈറസിന്റെ രണ്ടാം തരംഗവും ഉണ്ടാകാൻ സാധ്യതയെന്ന് അയർലന്റ് ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ

ഡബ്ലിൻ: ലോക്ഡൗണിലെ ഇളവുകളെതുടർന്ന് ബഹുഭൂരിപക്ഷം വരുന്ന വ്യാപാര സ്ഥാപനങ്ങളും ഇന്നലെ മുതൽ തുറന്നു പ്രവർത്തിച്ചു തുടങ്ങി. അതിനാൽ തന്നെ, പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടുവാനും ജനത്തിരക്ക് ഉണ്ടാകുവാനും സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് നിർദ്ദേശം. കോവിഡ് വൈറസിന്റെ രണ്ടാം വരവിനെ കൂടി കണ്ടു കൊണ്ടുവേണം രാജ്യവും ജനങ്ങളും മുന്നോട്ടു നീങ്ങേണ്ടതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

നാലു പേർ മാത്രമാണ് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചതെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. മാത്രമല്ല, 88 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ 1,547 കോവിഡ് -19 മരണങ്ങളും 24,200 കേസുകളും സ്ഥിരീകരിച്ചു.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ വ്യാപാരസ്ഥാപനങ്ങൾ തുറന്നത്. ഹാർഡ് വെയർ സ്റ്റോറുകൾ, ഉദ്യാന കേന്ദ്രങ്ങൾ, കർഷകരുടെ വിപണികൾ, ഒപ്റ്റീഷ്യന്മാർ, ശ്രവണസഹായി പരിശോധന സേവനങ്ങൾ എന്നിവയ്‌ക്കൊപ്പം ഓഫീസ് ഉൽപ്പന്നങ്ങൾ, ഇലക്ട്രിക്കൽ, ഐടി, ഫോൺ ഉപകരണങ്ങൾ എന്നിവ വിൽക്കുന്നവരും വ്യാപാരം പുനരാരംഭിച്ചു. വ്യാപാരം പുനരാരംഭിച്ച എല്ലാ ബിസിനസ് സ്ഥാപനങ്ങളും സോഷ്യൽ ഡിസ്റ്റൻസിങ് സംവിധാനങ്ങൾ തുടരണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP